Latest NewsNewsIndiaBusiness

ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി

ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ വരും വർഷങ്ങളിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകും

ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ, ഇത്തവണ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈനായി നടന്ന ബ്രിക്സ് വാണിജ്യ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ വരും വർഷങ്ങളിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകും. കൂടാതെ, 2025 ഓടെ മൂല്യം ഒരു ലക്ഷം കോടി ഡോളറിൽ എത്തുമെന്നാണ് വിലയിരുത്തൽ. ‘സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ ഒന്നര ലക്ഷം കോടി ഡോളറിന്റെ സംരംഭങ്ങൾ ഉടൻ ആരംഭിക്കും. കൂടാതെ, പുതിയ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്’, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Also Read: ക​രുനാ​ഗ​പ്പള്ളി​യി​ല്‍ ദ​മ്പ​തി​ക​ളെ ഷോ​ക്ക​ടി​ച്ച് മ​രി​ച്ച നി​ല​യി​ല്‍​ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button