KeralaLatest NewsNews

കേരളം അഭിമുഖീകരിക്കാന്‍ പോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി

കേരളം അഭിമുഖീകരിക്കാന്‍ പോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം: കേരളം നേരിടാന്‍ പോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ 5000 കോടിയോളം രൂപ കടമെടുത്താണ് ശമ്പളമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

Read Also: ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി

വരാനിരിക്കുന്ന വര്‍ഷങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നാണു സൂചന. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുന്നതാണ് ഒരു കാരണം. കടമെടുക്കുന്നതിനും കൂടുതല്‍ നിയന്ത്രണം വരും. ഇപ്പോള്‍ത്തന്നെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും അതിന് അനുകൂലമല്ല. ആഭ്യന്തര നികുതി സമാഹരണ സാധ്യതകള്‍ക്കും വെല്ലുവിളികളും പരിമിതികളുമുണ്ട്.

ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവുകളെക്കുറിച്ച് കൂടുതല്‍ യുക്തിസഹമായി ചിന്തിക്കുകയാണു വേണ്ടതെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഡയറക്ടറുമായ പ്രഫ. ഡി.നാരായണ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്തെ പല സര്‍ക്കാര്‍ വകുപ്പുകളിലും ജീവനക്കാരുടെ എണ്ണം വളരെ കൂടുതലാണ്. തെലങ്കാനയില്‍ കൃഷിഭൂമി നമ്മുടേതിന്റെ നാലിരട്ടിയാണ്. കര്‍ണാടകയില്‍ പത്തിരട്ടിയാണ്. എന്നാല്‍ കേരളത്തിലെ കൃഷിവകുപ്പിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button