Latest NewsNewsIndia

ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പതനത്തിന്റെ വക്കില്‍ നില്‍ക്കെ, ദേവേന്ദ്ര ഫഡ്നാവിസ് ഡല്‍ഹിയിലേയ്ക്ക്

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍ ഫഡ്‌നാവിസ് ഡല്‍ഹിയിലേയ്ക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ രാജി ആസന്നമായിരിക്കെ, മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഡല്‍ഹിയിലേയ്ക്ക് തിരിച്ചു. തലസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി ദേശീയ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

Read Also: കോളേജിൽ ഹിജാബ് ധരിക്കാൻ അനുവദിക്കില്ല: പ്രതിഷേധിച്ച് ടിസി വാങ്ങി മുസ്ലീം വിദ്യാർത്ഥിനികൾ

അതേസമയം, ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഔറംഗാബാദിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി ആയതിന് ശേഷം ദേവേന്ദ്രജി പാന്ധര്‍പൂരില്‍ എത്തി മൗലി മാതാവിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തുമെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലാണ് വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ. എംഎല്‍എമാര്‍ മടങ്ങി എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ മഹാ വികാസ് അഖാഡി സഖ്യം ഉപേക്ഷിക്കാമെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഉപാധി ഷിന്‍ഡെ തള്ളി. റാവത്തിന്റെ വാഗ്ദാനത്തിന് ഇനി പ്രസക്തിയില്ലെന്നും, സമയം ഒരുപാട് വൈകിപ്പോയെന്നുമായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button