Latest NewsNewsSaudi ArabiaInternationalGulf

കോവിഡ് പ്രതിരോധ രംഗത്തെ മികച്ച സംഭാവന: തവക്കൽന ആപ്പിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം

റിയാദ്: തവക്കൽന ആപ്പിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. കോവിഡ് പ്രതിരോധ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് സൗദി അറേബ്യയിലെ തവക്കൽന ആപ്പിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചത്. വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ വാർഷിക ഫോറത്തിൽ നടത്തിയ ചടങ്ങിലാണ് അംഗീകാരം.

Read Also: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം: അറിയിപ്പുമായി ഖത്തർ

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഭരണ സാരഥികളുടെ മേൽനോട്ടവും നേതൃത്വത്തിന്റെ പിന്തുണയും ശാക്തീകരണവും മാർഗനിർദ്ദേശവുമാണ് ഇത്തരമൊരു നേട്ടത്തിന് പിന്നിലെന്ന് സൗദി ഡേറ്റ ആൻഡ് എഐ അതോറിറ്റി (എസ്ഡിഎഐഎ) പ്രസിഡന്റ് ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽ ഗാമിദി അറിയിച്ചു.

കോവിഡ് വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താൻ തവക്കൽന സഹായിച്ചതായാണ് അധികൃതർ വിലയിരുത്തി. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്നുള്ള തിരിച്ചുവരവിന്റെ ഘട്ടത്തിൽ സുപ്രധാന സേവനങ്ങൾ ആപ്ലിക്കേഷനിലൂടെ നടപ്പാക്കാനും കഴിഞ്ഞുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: ‘പകൽ കൂടെ നിന്ന് ഇങ്കുലാബ് വിളിക്കുന്നവൻ രാത്രിയിൽ ഇതുപോലെ നിൻ്റെയൊക്കെ മോന്ത അടിച്ചു പൊളിക്കും’: വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button