KeralaLatest NewsNews

കൃഷിവകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്തംബർ 30നകം തീർപ്പാക്കും: മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കൃഷി വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്തംബർ 30നകം തീർപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. വകുപ്പിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

Read Also: പരിസ്ഥിതി സംവേദക മേഖല: നിയമനടപടി ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ച് എ കെ ശശീന്ദ്രൻ

സെക്രട്ടേറിയറ്റിലെ കൃഷി വകുപ്പിൽ 6,292 ഫയലുകൾ തീർപ്പാക്കാനുണ്ട്്. കൃഷി വകുപ്പ് ഡയറക്ടറേറ്റിൽ 29,599, മണ്ണ് സംരക്ഷണ, മണ്ണ് പര്യവേഷണ വകുപ്പിൽ 4,331, കാർഷിക സർവകലാശാലയിൽ 14,800 ഫയലുകൾ എന്നിങ്ങനെയാണ് വകുപ്പിനു കീഴിലുള്ള മറ്റ് ഓഫീസുകളിൽ തീർപ്പാക്കാനുള്ളത്. അവധി ദിവസങ്ങളും അധിക പ്രവൃത്തിസമയവും വിനിയോഗിച്ചാകും ഫയൽ തീർപ്പാക്കൽ യജ്ഞം പൂർത്തിയാക്കുകയെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാരണം ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ചില പ്രതിസന്ധികൾ നിലനിന്നിരുന്നു. ഇത്തരത്തിൽ നടപടി വൈകിയ ഫയലുകൾ പൂർണമായും ഈ ഘട്ടത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: സംസ്ഥാനത്ത് ഞായറാഴ്ച ഡ്രൈ ഡേ

shortlink

Related Articles

Post Your Comments

Related Articles


Back to top button