Latest NewsNewsInternational

ഫ്രീസ് ചെയ്ത ഫണ്ടുകൾ വിട്ടുതരണം: ഭൂകമ്പാനന്തര നടപടികൾക്കായി സഹായമാവശ്യപ്പെട്ട് താലിബാൻ

കാബൂൾ: വിദേശ രാജ്യങ്ങളിലുള്ള മരവിപ്പിച്ച ഫണ്ടുകൾ വിട്ടുതരണമെന്ന് അമേരിക്കയോടാവശ്യപ്പെട്ട് താലിബാൻ. തങ്ങളുടെ മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ മാറ്റണമെന്നും താലിബാൻ ആവശ്യപ്പെട്ടു. താലിബാൻ വിദേശകാര്യമന്ത്രി അമീർഖാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പൊതുവേ കടംകയറി നിൽക്കുന്ന അഫ്ഗാനിസ്ഥാൻ, രാജ്യത്തുണ്ടായ വൻഭൂകമ്പത്തിനു ശേഷം കൂടുതൽ ശോചനീയാവസ്ഥയിലേക്ക് കൂപ്പുകുത്തി. ദുരിതക്കയത്തിലായ ജനങ്ങൾക്ക് ആവശ്യ വസ്തുക്കളെത്തിക്കാൻ പോലും സർക്കാരിന്റെ കയ്യിൽ പണമില്ല.

ഈ അവസ്ഥയിൽ അഫ്ഗാനിസ്ഥാന്റെ ഏഴ് ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള നിക്ഷേപങ്ങൾ വിട്ടുകൊടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ആകെ മൊത്തം ഒമ്പതു കോടി ഡോളർ മൂല്യമുള്ള അഫ്ഗാന്റെ ആസ്തികളാണ് യുഎസിൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button