ThiruvananthapuramKeralaNattuvarthaLatest NewsNews

കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധി: സമരം കടുപ്പിക്കാന്‍ ഒരുങ്ങി എ.ഐ.ടി.യു.സി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാത്തതിനാൽ സമരം കടുപ്പിക്കാന്‍ ഒരുങ്ങി എ.ഐ.ടി.യു.സി. ബുധനാഴ്ച ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വസതിയിലേക്ക് പട്ടിണി മാര്‍ച്ച് നടത്തുമെന്ന് കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍ അറിയിച്ചു.

ശമ്പളം പൂര്‍ണ്ണമായും വിതരണം ചെയ്യുക. കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ എറ്റെടുക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്.

വിദ്വേഷ ട്വീറ്റ്: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിൽ പ്രതികരിച്ച് പ്രതിപക്ഷം

കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാത്തതിനെത്തുടർന്ന് കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയന്‍ കഴിഞ്ഞ പതിനെട്ട് ദിവസമായി അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. തൊഴിലാളികള്‍ക്ക് തീയതി 27 ആയിട്ടും ശമ്പളം കൊടുക്കാത്ത സി.എം.ഡിയുടെ നടപടി മനഃപൂര്‍വമാണെന്ന് സംശയിക്കുന്നതായി എ.ഐ.ടി.യു.സി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button