KeralaLatest NewsNews

വാൽപ്പാറയിൽ വന്യ ജീവികൾക്ക് ശല്യമാകുന്ന രീതിയിൽ രാത്രിയിൽ വനത്തിലൂടെ സഞ്ചരിച്ചു: രണ്ട് വാഹനങ്ങൾ കസ്റ്റഡിയില്‍

 

 

കോയമ്പത്തൂര്‍: വാൽപ്പാറയിൽ വന്യ ജീവികൾക്ക് ശല്യമാകുന്ന രീതിയിൽ രാത്രിയിൽ വനത്തിലൂടെ ചുറ്റി സഞ്ചരിച്ച രണ്ടു വാഹനങ്ങൾ കസ്റ്റഡിയില്‍ എടുത്തു.

പത്തോളം വിനോദ സഞ്ചാരികളെയാണ് വനപാലകർ പിടികൂടിയത്.
വാൽപ്പാറയിലെ കരുമലൈ, അക്കാമലെ, പച്ചമലെ, പറളി, വില്ലോനി എന്നിവിടങ്ങളിൽ വിനോദ സഞ്ചാരികളുമായി ചുറ്റി തിരിഞ്ഞ രണ്ടു വാഹനങ്ങൾ ആണ് കസ്റ്റഡിയില്‍ എടുത്തത്. റേഞ്ചർ വെങ്കടേഷിന്‍റെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.

വാഹനങ്ങളുടെ ഡ്രൈവർമാരായ ജീവ, കലയരസൻ എന്നിവർക്ക് എതിരേയും യാത്ര ഏർപ്പാടു ചെയ്ത സ്വകാര്യ റിസോർട്ടിന് എതിരേയും കേസ് എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button