KeralaLatest NewsNewsBusiness

ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ് പ്രോജക്റ്റ്: ശില്പശാല 29 മുതൽ ആരംഭിക്കും

തെക്കൻ പശ്ചിമഘട്ട പ്രദേശത്തുള്ള പദ്ധതിയാണ് ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ്

തിരുവനന്തപുരം: അനുഭവ വിജ്ഞാന വ്യാപന ശില്പശാല ഈ മാസം 29, 30 തീയതികളിൽ നടക്കും. ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ് പ്രോജക്റ്റിനെ അടിസ്ഥാനമാക്കിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്താണ് അനുഭവ വിജ്ഞാന വ്യാപന ശില്പശാല നടക്കുന്നത്.

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തെക്കൻ പശ്ചിമഘട്ട മേഖല കേന്ദ്രീകരിച്ച് യുഎൻഡിപിയാണ് പദ്ധതി നടപ്പാക്കുന്നത്. തെക്കൻ പശ്ചിമഘട്ട പ്രദേശത്തുള്ള പദ്ധതിയാണ് ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ്. സുസ്ഥിര വികസനവും ജൈവവൈവിധ്യ സംരക്ഷണവുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലാണ് പദ്ധതിയുടെ ഉദ്ഘാടനം. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഉദ്ഘാടനം നിർവഹിക്കും.

Also Read:

shortlink

Related Articles

Post Your Comments

Related Articles


Back to top button