Latest NewsInternational

ക്രിമിയയിൽ തൊട്ടാൽ മൂന്നാം ലോക മഹായുദ്ധം: മുന്നറിയിപ്പു നൽകി മെദ്വെദേവ്

ക്രിമിയ പിടിച്ചെടുക്കാനുള്ള ഏതെങ്കിലും നീക്കത്തെ യുദ്ധപ്രഖ്യാപനമായി മാത്രമേ റഷ്യ കാണൂ

മോസ്‌കോ: ക്രിമിയയിൽ നടക്കുന്ന ഏതൊരു സൈനിക നടപടിയും മൂന്നാം ലോകമഹായുദ്ധത്തെ ക്ഷണിച്ചു വരുത്തുമെന്നു മുന്നറിയിപ്പു നൽകി മുൻ റഷ്യൻ പ്രസിഡന്റ് ദ്മിത്രി മെദ്വെദേവ്. നാറ്റോ സൈനിക സഖ്യത്തിന്റെ പദ്ധതികളെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ക്രിമിയ റഷ്യയുടെ ഭാഗമാണ്. ഇപ്പോൾ മാത്രമല്ല, എക്കാലത്തും. അത് പിടിച്ചെടുക്കാനുള്ള ഏതെങ്കിലും നീക്കത്തെ രാജ്യത്തിന് എതിരെയുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ റഷ്യ കാണൂ. അഥവാ അത് ചെയ്യുന്നത് ഏതെങ്കിലും നാറ്റോ അംഗരാഷ്ട്രമാണെങ്കിൽ, അത് നാറ്റോയ്‌ക്കെതിരെയുള്ള പ്രശ്നമായി പരിണമിക്കും. ഒരു മൂന്നാം ലോക മഹായുദ്ധം, ഒരു സമ്പൂർണ്ണ ദുരന്തം!’ മെദ്വെദേവ് മുന്നറിയിപ്പ് നൽകി.

പത്ര മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതുതരം പ്രതിരോധ നടപടിക്കും റഷ്യ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ, റഷ്യയുടെ സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാൻ ആണ് മെദ്വെദേവ്. പുടിന്റെ വിശ്വസ്തനും ഏറ്റവും അടുത്ത അനുയായികളിൽ ഒരാളുമാണ് മെദ്വെദേവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button