Latest NewsNewsInternationalTechnology

ടെസ്‍ല: എഐ റോബോട്ട് സെപ്തംബറിൽ പ്രദർശിപ്പിക്കും

കഴിഞ്ഞ വർഷമാണ് ഒപ്ടിമസിനെ ടെസ്‍ല സ്ഥാപകനായ എലോൺ മസ്ക് ആദ്യമായി പരിചയപ്പെടുത്തുന്നത്

സാങ്കേതിക രംഗത്ത് പുതിയ മാറ്റത്തിന് ഒരുങ്ങി ടെസ്‍ല. ടെസ്‍ല നിർമ്മിച്ച എഐ റോബോട്ടിന്റെ പ്രാഥമിക രൂപം സെപ്തംബർ 30 ന് പ്രദർശിപ്പിക്കും. ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് ഈ എഐ റോബോട്ട്. ഒപ്ടിമസ് എന്നാണ് ഈ റോബോട്ടിന് പേര് നൽകിയിട്ടുള്ളത്.

ഒപ്ടിമസിന് പ്രത്യേകം വികസിപ്പിച്ചെടുത്ത സെൻസറുകളും ആക്ച്യുവേറ്ററുകളും നൽകിയിട്ടുണ്ട്. കൂടാതെ, തല ഭാഗത്ത് ഓട്ടോപൈലറ്റ് ക്യാമറകളാണ് ഘടിപ്പിച്ചിട്ടുള്ളത്. 150 പൗണ്ട് ഭാരം ഉയർത്താനുള്ള ശേഷിയുണ്ട്. 45 പൗണ്ട് വരെയാണ് ഭാരം കൊണ്ടുനടക്കാനുള്ള കഴിവ്.

Also Read: Jabra Talk 65: ഈ മോണോ ബ്ലൂടൂത്ത് ഹെഡ്ഫോണുകളുടെ പ്രത്യേകത അറിയാം

കഴിഞ്ഞ വർഷമാണ് ഒപ്ടിമസിനെ ടെസ്‍ല സ്ഥാപകനായ എലോൺ മസ്ക് ആദ്യമായി പരിചയപ്പെടുത്തുന്നത്. ഈ വർഷം അവസാനത്തോടെ റോബോട്ടിനെ പുറത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധർ. ടെസ്‍ല എഐ ഡേ ആയി ആചരിക്കുന്നത് സെപ്റ്റംബർ 30 നാണ്. ഈ ദിവസമാണ് ഒപ്ടിമസിന്റെ പ്രാഥമിക രൂപവും പുറത്തിറക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button