NattuvarthaKeralaNews

യു​വാ​വി​നെ ക്രൂ​രമായി ​മ​ർ​ദ്ദി​ച്ച ശേ​ഷം കാ​ര്‍ ക​ത്തി​ച്ചു

കൂ​ട​ത്തി​ല്‍ ബി​ജു എ​ന്ന​യാ​ള്‍​ക്കാ​ണ് നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ ക്രൂര മ​ര്‍ദ്ദന​മേ​റ്റ​ത്

കോ​ഴി​ക്കോ​ട്: യു​വാ​വി​നെ മ​ര്‍​ദ്ദി​ച്ച ശേ​ഷം കാ​ര്‍ ക​ത്തി​ച്ചു. കൂ​ട​ത്തി​ല്‍ ബി​ജു എ​ന്ന​യാ​ള്‍​ക്കാ​ണ് നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ ക്രൂര മ​ര്‍ദ്ദന​മേ​റ്റ​ത്. കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ​ന​ശി​ച്ചു.

വ​ട​ക​ര​യ്ക്ക് സ​മീ​പം ക​ല്ലേ​രി​യി​ല്‍ ആണ് സംഭവം. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്നാ​ണ് പ്രാഥമിക നി​ഗമനം. ബി​ജു ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ച്ചു​വെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന​യാ​ളാ​ണ് മർദ്ദനത്തിനിരയായ ബി​ജു.

Read Also : ഡിവൈഎഫ്‌ഐക്കാര്‍ നശിപ്പിച്ച ഗാന്ധി പ്രതിമ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും: ഷാഫി പറമ്പിൽ

ബി​ജു​വി​നെ വീ​ട്ടി​ല്‍​ നി​ന്ന് വി​ളി​ച്ചി​റ​ക്കി​യ​ശേ​ഷം കു​റ​ച്ചു ദൂ​രെ​യു​ള്ള ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വ​ച്ച് മ​ര്‍​ദ്ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​റി​ന് തീ​യി​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെന്ന് പൊ​ലീ​സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button