Latest NewsKeralaNews

ആശ പ്രവർത്തകർക്കുള്ള പരിശീലനം ആരംഭിച്ചു

 

ഇടുക്കി: ഇടുക്കി ജില്ലാ ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണ വിഭാഗത്തിന്റെയും എൻ.എച്ച്.എമ്മിന്റെ യും ആഭ്യമുഖ്യത്തിൽ ജില്ലയിലെ 1042 ആശ പ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ അക്ഷയ കേരളം ക്ഷയരോഗ നിവാരണ പദ്ധതിയെക്കുറിച്ചും കോവിഡാനന്തര ക്ഷയരോഗ സാധ്യതകളെക്കുറിച്ചുമുള്ള പരിശീലനം ആരംഭിച്ചു.

ജില്ലാ ടി.ബി ഓഫീസർ ഡോ. സെൻസി ബാബുരാജന്റെ അദ്ധ്യക്ഷതയിലാണ് ആദ്യ യോഗം ചേർന്നത്. ഡി.എം.ഒ ഡോ. ജേക്കബ് വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം ആശ കോ ഓർഡിനേറ്റർ അനിൽ ജോസഫ്, പൈനാവ് ടി.ബി യൂണിറ്റ് എസ്.ടി.എസ് ഔസേപ്പച്ചൻ ആന്റണി, എസ്.ടി.എൽ.എസ് പ്രസീതാ പി പ്രഭാകരൻ എന്നിവർ പരിശീലത്തിന് നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button