PalakkadKeralaNattuvarthaLatest NewsNews

ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റ സംഭവം : പ്രതി രണ്ടരമാസത്തിനുശേഷം അറസ്റ്റില്‍

പല്ലാവൂര്‍ സ്വദേശിയായ മുകേഷാണ് (30) അറസ്റ്റിലായത്

പെരുങ്ങോട്ടുകുറിശ്ശി: ചൂലനൂരില്‍ വിഷുദിനത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ വീട്ടുകാരുടെ ബന്ധുകൂടിയായ പ്രതി രണ്ടരമാസത്തിനുശേഷം അറസ്റ്റില്‍. പല്ലാവൂര്‍ സ്വദേശിയായ മുകേഷാണ് (30) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടോടെ കോയമ്പത്തൂര്‍ അവിനാശിയില്‍ നിന്ന് കോട്ടായി പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഏപ്രില്‍ 15-ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം. ചൂലനൂരില്‍ അച്ഛനും അമ്മയും മക്കളുമുള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ വീടിനോടു ചേര്‍ന്ന അടുക്കളയ്ക്ക് തീയിടുകയും ചെയ്തു. ചൂലനൂര്‍ കിഴക്കുമുറിവീട്ടില്‍ മണികണ്ഠന്‍ (47), ഭാര്യ സുശീല (43), മകള്‍ രേഷ്മ (25), സഹോദരന്‍ ഇന്ദ്രജിത്ത് (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

Read Also : വയനാട്ടിൽ ഇന്ന് എൽ.ഡി.എഫിൻ്റെ ബഹുജന റാലി

രേഷ്മയെ വിവാഹം ചെയ്തുകൊടുക്കണമെന്ന മുകേഷിന്റെ ആവശ്യം വീട്ടുകാര്‍ നിരസിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. സുശീലയുടെ അനുജത്തിയുടെ മകനാണ് കേസിലെ പ്രതിയായ മുകേഷ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button