Latest NewsNewsIndia

പ്രവാചക നിന്ദ: തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം

കൊലപാതകത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉദയ്പൂര്‍: പ്രവാചക നിന്ദയുടെ പേരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം എന്‍.ഐ.എയ്ക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍.ഐ.യുടെ നാലംഗ സംഘം ഉദയ്പൂരിലെത്തി. എന്നാൽ, സംഭവത്തിന് പിന്നില്‍, ജിഹാദി ഗ്രൂപ്പുകളുടെ ഗൂഢാലോചനയുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ബി.ജെ.പി ദേശീയ വക്താവായ നുപൂര്‍ ശര്‍മ്മയുടെ പ്രവാചകനെതിരായ പരാമര്‍ശത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ ജോലിക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. കേസില്‍ ഉദയ്പൂര്‍ സ്വദേശികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാൽ, കൊലപാതകം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികള്‍ പ്രചരിപ്പിച്ചിരുന്നു. വീഡിയോയില്‍ പ്രതികളുടെ മുഖം വ്യക്തമായതിനാല്‍ ഇവര്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഉദയ്പൂരിലെ ക്രൂരമായ കൊലപാതകത്തില്‍ ഞാന്‍ അപലപിക്കുന്നു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കും, സമാധാനം പാലിക്കാന്‍ എല്ലാ കക്ഷികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രതികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കും’- അശോക് ഗെഹലോട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button