KeralaLatest NewsNewsIndia

തലച്ചോറിനെ പ്രവർത്തനരഹിതവും ക്രൂരവും പൈശാചികവുമാക്കുന്ന ഒരു വൃത്തികെട്ട വിഷമാണ് മതം: ജസ്‌ല മാടശ്ശേരി

ജയ്പൂർ: പ്രവാചക നിന്ദയുടെ പേരിൽ തയ്യൽക്കാരനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ജസ്‌ല മാടശ്ശേരി. തലച്ചോറിനെ പ്രവർത്തനരഹിതവും ക്രൂരവും പൈശാചികവുമാക്കുന്ന ഒരു വൃത്തികെട്ട വിഷമാണ് ഈ സംഭവത്തിന്‌ പിന്നിലെന്ന് ജസ്‌ല പറഞ്ഞു. സമാധാന മതവും സനാതന മതവും അടിച്ചു ചാവാതിരിക്കട്ടെയെന്നും, നിങ്ങൾ മതക്കാരുടെ പോരിനിടയിൽ ഒരുപാട് നിരപരാധികളായ മനുഷ്യർ ഇവിടെ ജീവിക്കുന്നുണ്ട് അവരെ വിട്ടേക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ജസ്‌ല വ്യക്തമാക്കി.

Also Read:രാജസ്ഥാനിലെ താലിബാൻ മോഡൽ കൊലപാതകം: ഭീകരർക്ക് പിന്നിൽ ഐഎസ്‌ഐഎസ്

‘ജീവനാണ് നഷ്ടപ്പെടുന്നത്, ആർക്കായാലും എന്തിന്റെ പേരിലായാലും, അങ്ങോട്ടായാലും ഇങ്ങോട്ടായാലും, ഒരാളുടെ ജീവൻനഷ്ടപ്പെട്ടു. എത്ര കുടുംബം അനാഥമായി. ആർക്കു വേണ്ടിയാണിത് എന്തിനു വേണ്ടിയാണ്? ഇതിവിടം കൊണ്ടവസാനിക്കും എന്ന് നിങ്ങളിലാർക്കെങ്കിലും തോന്നുന്നുണ്ടോ നിഷ്കളങ്കരെ. ഇതിനൊക്കെ പിരി കയറ്റി വിടുന്നവർ സമൂഹത്തിൽ മേലനങ്ങാതെ സുഖമായി ജീവിക്കും. വെട്ടാനും കുത്താനും കഴുത്തറുക്കാനും നടക്കുന്ന വിഡ്ഢികൾ അവന് അവന്റെ ജീവിതവും കുടുംബവും നഷ്ടപ്പെടും’, ജസ്‌ല കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം :

ജീവനാണ് നഷ്ടപ്പെടുന്നത്. ആർക്കായാലും, എന്തിന്റെ പേരിലായാലും, അങ്ങോട്ടായാലും ഇങ്ങോട്ടായാലും, ഒരാളുടെ ജീവൻനഷ്ടപ്പെട്ടു. എത്ര കുടുംബം അനാഥമായി. ആർക്കു വേണ്ടിയാണിത് എന്തിനു വേണ്ടിയാണ്? ഇതിവിടം കൊണ്ടവസാനിക്കും എന്ന് നിങ്ങളിലാർക്കെങ്കിലും തോന്നുന്നുണ്ടോ നിഷ്കളങ്കരെ? മതമാണ്, അതൊരു തരം മദമാണ്. മനുഷ്യന്റെ തലച്ചോറിനെ പ്രവർത്തനരഹിതവും ക്രൂരവും പൈശാചികവുമാക്കുന്ന ഒരു വൃത്തികെട്ട വിഷം. പരിണിത ഫലങ്ങൾ വേറെ വരാൻ കിടക്കുന്നു.

ഇതിനൊക്കെ പിരി കയറ്റി വിടുന്നവർ സമൂഹത്തിൽ മേലനങ്ങാതെ സുഖമായി ജീവിക്കും. വെട്ടാനും കുത്താനും കഴുത്തറുക്കാനും നടക്കുന്ന വിഡ്ഢികൾ, അവനു അവന്റെ ജീവിതവും കുടുംബവും നഷ്ടപ്പെടും. സമാനചിന്തകാരികൾക്കിടയിൽ വർഗീയത നിറയ്ക്കും. സമാധാന മതവും സനാതന മതവും അടിച്ചു ചാവാതിരിക്കട്ടെ. നിങ്ങൾ മതക്കാരുടെ പോരിനിടയിൽ കൊറേ നിരപരാധികളായ മനുഷ്യർ ഇവിടെ ജീവിക്കുന്നുണ്ട്. അവരെ വിട്ടേക്കണം.

ഇപ്പൊ വരും ന്യായീകരണം. എന്റെ ഇസ്‌ലാം ഇങ്ങനല്ല, അവര് ഇസ്‌ലാം നാമധാരികൾ മാത്രമാണെന്ന് പറഞ്ഞു, അങനെ ന്യായീകരിക്കാൻ മുട്ടുന്നവൻ കിതാബെടുത്തു വായിക്കു, നിങ്ങടെ ഇസ്‌ലാം ഇങ്ങനെ തന്നെ ആണ്. ഏതു മതത്തിന്റെ ആയാലും മതമൈരുകൾ ഈ രാജ്യത്തെ ചിന്നഭിന്നമാക്കും. ഈ തീ ആളിപ്പടരാതിരിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button