Latest NewsNewsIndia

അഗ്നിപഥില്‍ ചേരുന്നവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നും അവര്‍ക്ക് തന്റെ സര്‍ക്കാര്‍ ജോലി നല്‍കില്ലെന്നും മമത ബാനര്‍ജി

അഗ്നിപഥില്‍ ചേരുന്നവര്‍ ബിജെപി പ്രവര്‍ത്തകര്‍, അവര്‍ക്ക് പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജോലി നല്‍കില്ല: നിലപാട് കടുപ്പിച്ച് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അഗ്‌നിപഥിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഗ്‌നിപഥില്‍ ചേരുന്നവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നും അവര്‍ക്ക് തന്റെ സര്‍ക്കാര്‍ ജോലി നല്‍കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

Read Also: സ്വപ്നയ്ക്ക് സുരക്ഷ നല്‍കാനാവില്ല: സുരക്ഷ ആവശ്യമുള്ളവര്‍ സംസ്ഥാന പൊലീസിനെ ആശ്രയിക്കണന്ന് ഇ.ഡി

അതേസമയം, അഗ്‌നിപഥ് പദ്ധതിയില്‍ ചേര്‍ന്ന് വിജയകരമായി സൈനിക സേവനം പൂര്‍ത്തിയാക്കുന്ന യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാന പെരുമഴയുമായി കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും രംഗത്ത് വന്നിരുന്നു. അഗ്‌നിപഥ് റിക്രൂട്ടിംഗ് പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് രാജ്യത്തെ യുവാക്കളില്‍ നിന്നും ലഭിക്കുന്നത്. വിജ്ഞാപനം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് അപേക്ഷകളാണ് സേനകള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘അഗ്‌നിപഥ്’ പ്രകാരം സേവന കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധ സൈനിക വിഭാഗങ്ങളിലും അസം റൈഫിള്‍സിലും നിയമനത്തിന് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ‘അഗ്‌നിപഥ്’ പദ്ധതി പ്രകാരം 4 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ മുന്‍ഗണന നല്‍കുമെന്ന് ഹരിയാന, ഉത്തര്‍ പ്രദേശ്, അസം സര്‍ക്കാരുകളും വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button