Latest NewsKeralaNews

ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു

 

വയനാട്: ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന ജില്ലയിലെ സന്നദ്ധ സംഘടനകളിലെ അംഗങ്ങൾക്ക് എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ മാർഗ്ഗങ്ങളെക്കുറിച്ച് പരിശീലനം നൽകി. പൊതുസമൂഹത്തെ ദുരന്ത സമയങ്ങളിൽ സഹായിക്കാൻ സന്നദ്ധമാക്കുകയാണ് ലക്ഷ്യം.

ജില്ലാ അഡ്മിനിസ്‌ട്രേഷൻ, ഡി.ഡി.എം.എ, വയനാട് ഐ.എ.ജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ആദ്യ സെഷൻ എ.ഡി.എം എൻ.ഐ ഷാജുവും രണ്ടാമത്തെ സെഷൻ ഡെപ്യൂട്ടി കളക്ടർ അജീഷ് കുന്നത്തും ഉദ്ഘാടനം ചെയ്തു. ആദ്യ സെഷനിൽ 93 അംഗങ്ങളും രണ്ടാമത്തെ സെഷനിൽ 97 അംഗങ്ങളും പങ്കെടുത്തു. വയനാട് ഐ.എ.ജി കൺവീനർ ഫാ. ബെന്നി ഇടയത്ത് അദ്ധ്യക്ഷത വഹിച്ചു.

എൻ.ഡി.ആർ.എഫ് ടീം സബ് ഇൻസ്‌പെക്ടർ കൗശൽ കെ.ആർ പരിവ, ഡിഡിഎംഎ ജൂനിയർ സുപ്രണ്ട് ജോയ് തോമസ്, ഡോ. കരുണാകരൻ, അഖിൽദേവ്, ഹസാർഡ് അനലിസ്റ്റ് അരുൺ പീറ്റർ, പി. സന്ദീപ്, എൻ.ഡി.ആർ.എഫ് കോൺസ്റ്റബിൾമാരായ പി. ശിവകൃഷ്ണ, എം.കെ അഖിൽ, വയനാട് ഐ.എ.ജി എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് എന്നിവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button