Latest NewsNewsTechnology

ഡിജിറ്റൽ ബിസിനസിൽ വളർച്ച ലക്ഷ്യമിട്ട് വോഡഫോൺ- ഐഡിയ

ഡിജിറ്റൽ ബിസിനസ് രംഗത്ത് വളർച്ച കൈവരിക്കുന്നതിന്റെ ഭാഗമായാണ് 'റെഡി ഫോർ നെക്സ്റ്റ്" പദ്ധതിക്ക് രൂപം നൽകിയത്

ഡിജിറ്റൽ ബിസിനസ് രംഗത്ത് പുതിയ പദ്ധതികളുമായി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ. ഡിജിറ്റൽ ബിസിനസ് രംഗത്ത് വളർച്ച കൈവരിക്കുന്നതിന്റെ ഭാഗമായാണ് ‘റെഡി ഫോർ നെക്സ്റ്റ്’ പദ്ധതിക്ക് രൂപം നൽകിയത്. ഈ പദ്ധതിയിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഡിജിറ്റൽ രംഗത്ത് പുതിയ ബിസിനസ് സാധ്യതകൾ കണ്ടെത്താൻ കഴിയും. ഏകദേശം രണ്ട് ലക്ഷത്തോളം ഉപഭോക്താക്കളിലേക്കാണ് ഈ സേവനം എത്തുന്നത്.

റെഡി ഫോർ നെക്സ്റ്റിൽ പ്രധാനമായും രണ്ട് ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ സെൽഫ് ഇവാലുവേഷൻ, എംഎസ്എംഇകൾക്കായുളള സവിശേഷ ആനുകൂല്യങ്ങൾ എന്നിവയാണ് ഘടകങ്ങൾ. കൂടാതെ, ഡിജിറ്റൽ മാറ്റങ്ങൾക്ക് തയ്യാറാണ് എന്ന് വിലയിരുത്താനുളള സംവിധാനവും നൽകിയിട്ടുണ്ട്.

Also Read: ദേ​ശീ​യ​പാ​ത​യി​ൽ കാ​റും 1.78 കോ​ടി രൂ​പ​യും ക​വ​ർ​ന്നു : ഒ​രാ​ൾ കൂ​ടി അറസ്റ്റിൽ

‘രാജ്യത്തെ എംഎസ്എംഇകൾക്ക് ദീർഘകാല സഹായങ്ങൾ നൽകാൻ റെഡി ഫോർ നെക്സ്റ്റിന് സാധിക്കും. കൂടാതെ, ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് എംഎസ്എംഇകളെ കൈപിടിച്ചുയർത്താനാണ് ലക്ഷ്യമിടുന്നത്’, വോഡഫോൺ- ഐഡിയ ഇന്ത്യ ചീഫ് എന്റർപ്രൈസസ് ബിസിനസ് ഓഫീസർ അരവിന്ദ് നെവാറ്റിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button