Latest NewsNewsIndia

രാജ്യത്തെ 6300 ചെറുകിട സഹകരണ വായ്പാ സ്ഥാപനങ്ങള്‍ക്ക് 2516 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ചെറുകിട സഹകരണ വായ്പ സ്ഥാപനങ്ങളെ മുഴുവനായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇതിനായി സാമ്പത്തിക സഹായം ഉള്‍പ്പെടെ 2,516 കോടി രൂപ അനുവദിച്ചു. 6,300 സ്ഥാപനങ്ങളാകും കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുക. രാജ്യത്തെ 13 കോടി കര്‍ഷകര്‍ക്ക് പദ്ധതി ഉപകാരപ്രദമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റി(സിസിഇഎ) ആണ് തീരുമാനം എടുത്തത്.

Read Also: തെറ്റുകൾക്കെതിരെ വിമർശനം ഇല്ലാതെയാകുമ്പോഴാണ് ഏകാധിപതികൾ വളരുന്നത്: രമ്യ ഹരിദാസ്

സഹകരണ വായ്പ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, പദ്ധതികളുടെ സുതാര്യതയും ഉത്തരവാദിത്വവും വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതിന്റെ ലക്ഷ്യങ്ങള്‍. ബിസിനസുകള്‍ വൈവിധ്യവത്കരിക്കാനും ഒന്നിലധികം സേവനങ്ങള്‍ ഏറ്റെടുക്കാനും ഇവ സൗകര്യമൊരുക്കുന്നു.

വില്ലേജ്, ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ചെറിയ സഹകരണ വായ്പ സ്ഥാപനങ്ങളാണ് പിഎസിഎസ്.1904 ല്‍ രൂപീകൃതമായ പിഎസിഎസ് എഴുപതുകളില്‍ ഗ്രാമ പ്രദേശങ്ങളിലെ ഏക ക്രെഡിറ്റ് ഏജന്‍സി ആയിരുന്നു. കര്‍ഷകരെ സംരക്ഷിക്കാനും നിക്ഷേപങ്ങള്‍ സ്വീകരിക്കാനും ആവശ്യമുള്ള വായ്പക്കാര്‍ക്ക് വായ്പ നല്‍കാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button