KeralaLatest NewsNewsBusiness

പരസ്യ രംഗത്തേക്ക് യുവ തലമുറയെ ആകർഷിക്കാനൊരുങ്ങി കെ3എ, വിവിധ മത്സരങ്ങൾ ജൂലൈ 9 ന്

മത്സരത്തിൽ തിരഞ്ഞെടുക്കുന്ന 25 ഓളം പേർക്ക് കെ3എയുടെ ഭാഗമാകാൻ അവസരം ലഭിക്കുന്നുണ്ട്

കൊച്ചി: പരസ്യ രംഗത്ത് പുതിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി പരസ്യ ഏജൻസികളുടെ കൂട്ടായ്മയായ കെ3എ. ഇതിന്റെ ഭാഗമായി വിവിധ മത്സരങ്ങളാണ് കെ3എ സംഘടിപ്പിക്കുന്നത്. ഇത്തരം മത്സരങ്ങളിലൂടെ പരസ്യ മേഖലയിലേക്ക് കൂടുതൽ യുവ സാന്നിധ്യം ഉറപ്പുവരുത്താനാണ് കെ3എ പദ്ധതിയിടുന്നത്. ജൂലൈ 9 ന് കൊച്ചി കച്ചേരിപ്പടി ആശിർ ഭവനാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്.

പ്രധാനമായും 3 മത്സരങ്ങളാണ് കെ3എ സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷ്/ മലയാളം കോപ്പി റൈറ്റർ, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്. കൂടാതെ, വിജയികൾക്ക് ആകർഷണീയമായ സമ്മാനവും നൽകുന്നുണ്ട്. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിജയിക്ക് 3,000 രൂപയും രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന വിജയിക്ക് 2,000 രൂപയുമാണ് ക്യാഷ് പ്രൈസ് നൽകുന്നത്.

Also Read: ‘മഹാമാരി അവസാനിച്ചിട്ടില്ല’: 110 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

മത്സരത്തിൽ തിരഞ്ഞെടുക്കുന്ന 25 ഓളം പേർക്ക് കെ3എയുടെ ഭാഗമാകാൻ അവസരം ലഭിക്കുന്നുണ്ട്. കെ3എ മെമ്പർ ഏജൻസികളിൽ മൂന്ന് മാസത്തേക്ക് 15,000 സ്റ്റൈപ്പന്റോടുകൂടി ട്രെയിനിംഗും നൽകും. 300 രൂപയാണ് പ്രവേശന ഫീസ് ഈടാക്കുന്നത്. മത്സരങ്ങൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 5 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button