Latest NewsIndia

‘ഉദ്ധവിനെ പിന്നിൽ നിന്നും കുത്തിയതാണ്’: ശിവസേന അധികാരത്തിൽ തിരിച്ചുവരുമെന്ന് സഞ്ജയ് റാവത്ത്

മുംബൈ: രാജിവച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പിന്നിൽ നിന്നും കുത്തിയതാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. തുടർന്നും പ്രവർത്തനങ്ങളിൽ മുഴുകുന്ന പാർട്ടി സ്വന്തമായ രീതിയിൽ അധികാരത്തിൽ തിരിച്ചുവരുമെന്നും റാവത്ത് പ്രഖ്യാപിച്ചു.

‘ശിവസേന ശക്തിക്കോ അധികാരത്തിനോ വേണ്ടിയല്ല പിറവിയെടുത്തത്. മറിച്ച്, ഇവ രണ്ടും പിറവി കൊള്ളുന്നത് തന്നെ ശിവസേനയിൽ നിന്നാണ്. ഇതായിരുന്നു എപ്പോഴും ബാലാസാഹിബ് താക്കറെയുടെ മന്ത്രം. തുടർന്നും ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ശിവസേന, അധികാരത്തിൽ തിരിച്ചുവരിക തന്നെ ചെയ്യും’ സഞ്ജയ് റാവത്ത് പറഞ്ഞു.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരാൾ മറ്റൊരാളെ പിറകിൽ നിന്നും കുത്തുന്ന ചിത്രം ട്വീറ്റ് ചെയ്ത സഞ്ജയ് റാവത്ത്, യഥാർത്ഥത്തിൽ ഇതാണ് സംഭവിച്ചതെന്നും കൂടെ എഴുതിയിരുന്നു. ഉദ്ധവ് തിരിച്ചുവരുമെന്നും ശരദ് പവാറും സോണിയാ ഗാന്ധിയും അദ്ദേഹത്തിൽ വിശ്വാസം അർപ്പിക്കുന്നുവെന്നും സഞ്ജയ്‌ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button