Latest NewsNewsIndia

‘ശിവസേന കാ രാഹുൽ’: ഉദ്ധവ് താക്കറെയുടെ രാജി സമയത്ത് ആദിത്യ താക്കറെയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുടെ പിന്നിൽ?

സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ വിശ്വാസവോട്ടെടുപ്പിലേക്ക് പോകാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഇന്നലെ രാജിവെച്ചിരുന്നു. നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്ന് മിനിറ്റുകൾക്കുള്ളിലായിരുന്നു അദ്ദേഹത്തിന്റെ രാജി. ഇതോടെ, മഹാരാഷ്ട്ര പുതിയ മന്ത്രിസഭാ അധികാരത്തിലേറുന്നതിന്റെ തിരക്കിലാണ്. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ ഇന്ന് ഏഴ് മണിക്ക് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേൽക്കും.

താക്കറെയുടെ രാജിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പലവിധ ചർച്ചകളും ആരംഭിച്ചിരുന്നു. താക്കറെ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചതിന്റെ ഒരു ഫോട്ടോ ട്വിറ്ററിൽ വൈറലായി. ഉദ്ധവ് താക്കറെ രാജിക്കത്ത് സമർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ തൊട്ടുപിന്നിൽ ആദിത്യ താക്കറെ നിൽക്കുന്നുണ്ട്, അവന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി എന്തിന്റെ സൂചനയാണെന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്.

ആദിത്യ താക്കറെയുടെ ഈ ചിത്രത്തിന് രാഹുൽ ഗാന്ധിയുടെ പഴയ ഒരു ചിത്രവുമായി സാമ്യമുണ്ടെന്നാണ് ട്വിറ്റർ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള അമ്മ സോണിയ ഗാന്ധിയുടെ അരികിൽ നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമായിട്ടാണ് പലരും ഈ ഫോട്ടോയെ താരതമ്യപ്പെടുത്തുന്നത്. ആ ഫോട്ടോയിൽ രാഹുലുന്റെ ചുണ്ടിലും പുഞ്ചിരി ഉണ്ടായിരുന്നു.

ട്വിറ്റർ ഉപയോക്താവ് കർനാൽ ഗോണ്ട എഴുതി, ‘സാമ്യം കണ്ടെത്തുക’. ഇതിനൊപ്പം പങ്കുവെച്ചത് ഈ രണ്ട് ചിത്രമായിരുന്നു.

മറ്റൊരു ഉപയോക്താവ് മേത്ത സഞ്ജയ് ചിബ്ബർ എഴുതിയതിങ്ങനെ, ‘മെയ് 19, 2014, ജൂൺ 29 2022. രണ്ട് പപ്പുവിന്റെ കഥ. തോൽവിയുടെയും രാജിയുടെയും സമയത്ത് ഇരുവരും ചിരിക്കുന്നുണ്ടോ?’.

‘ഓരോ രാജവംശത്തിനും അവരുടേതായ രാഹുൽ ഗാന്ധിയുണ്ട്’, മറ്റൊരു ട്വിറ്റർ ഉപയോക്താവ് എഴുതി.

അഞ്ജന ഓം കശ്യപിന്റെ അഭിപ്രായങ്ങൾ വളരെ ശരിയാണെന്ന് ട്വിറ്റർ ഉപയോക്താവായ വിശാൽ പറഞ്ഞു. ‘മഹാരാഷ്ട്ര പപ്പു. ഇത്രാ 2014 ലെ രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചു’, അദ്ദേഹമെഴുതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button