KeralaLatest NewsNews

വിദേശ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം: നോർക്ക റൂട്ട്സ്

 

 

തിരുവനന്തപുരം: മലയാളികൾ വിദേശത്ത് തൊഴിൽത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

വിദേശ യാത്രക്ക് മുമ്പ് തൊഴിൽ ദാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജൻസികൾ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴിൽ യാത്ര നടത്തുവാൻ പാടുള്ളു. റിക്രൂട്ടിങ് ഏജൻസിയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാരിന്റെ www.emigrate.gov.in ൽ പരിശോധിച്ച് ഉറപ്പ് വരുത്താം.

വിദേശ തൊഴിലിനായി യാത്ര തിരിക്കുന്നതിന് മുൻപ്, എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്പോര്ട്ട് ഉടമകൾ, നോർക്കയയുടെ പ്രീ- ഡിപാർച്ചർ ഓറിയന്റേഷൻ പരിശീലന പരിപാടി ഉപയോഗപ്പെടുത്തേണ്ടതാണ്.

കർശന ജാഗ്രത പാലിച്ചെങ്കിൽ മാത്രമേ വിസ തട്ടിപ്പുകൾക്കും അത് മൂലമുണ്ടാവുന്ന തൊഴിൽ പീഡനങ്ങൾക്കും അറുതി വരുത്താൻ സാധിക്കൂവെന്ന് നോർക്ക സി.ഇ.ഒ പത്രക്കുറിപ്പിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button