News

രാജ്യത്തുടനീളം ഒറ്റ ദിവസം കൊണ്ട് തുറന്നത് 10 ശാഖകൾ, പുതിയ മാറ്റത്തിനൊരുങ്ങി ഫെഡറൽ ബാങ്ക്

ഫെഡറൽ ബാങ്കിന്റെ ആകെ ശാഖകളുടെ എണ്ണം 1,291 ആയി

രാജ്യത്തുടനീളം ഫെഡറൽ ബാങ്കിന്റെ പുതിയ ശാഖകൾ പ്രവർത്തനമാരംഭിച്ചു. ഒറ്റ ദിവസം കൊണ്ട് 10 ശാഖകളാണ് തുറന്നു പ്രവർത്തിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ ബാങ്കിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖകൾ തുറന്നത്.

തമിഴ്നാട്ടിലെ സുന്ദരപുരം, തിരുവണ്ണാമലൈ, സെയ്ദപേട്ട്, സേനൂർ, അഴകുസേനൈ, കാൽപ്പുദൂർ, സുപ്ളിപ്പട്ട് എന്നിവിടങ്ങളിലും ആന്ധ്ര പ്രദേശിലെ മധുരവാഡയിലും തെലങ്കാനയിലെ സംഗററെഡിയിലും ഗുജറാത്തിലെ മെഹ്സാനയിലുമാണ് പുതിയ ശാഖകൾ പ്രവർത്തനമാരംഭിച്ചത്. ഇതോടെ, ഫെഡറൽ ബാങ്കിന്റെ ആകെ ശാഖകളുടെ എണ്ണം 1,291 ആയി.

Also Read: രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും

പുതിയ റിപ്പോർട്ടുകൾ പ്രകാരം, സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ 15 ശാഖകൾ കൂടി തുറന്നു പ്രവർത്തിക്കും. ‘വരും മാസങ്ങളിൽ വിവിധ ഇടങ്ങളിൽ ഫെഡറൽ ബാങ്കിന്റെ ശാഖകളുടെ എണ്ണം വർദ്ധിപ്പിക്കും. കൂടാതെ, രാജ്യത്തുടനീളം ഫെഡറൽ ബാങ്കിന്റെ സാന്നിധ്യം വീണ്ടും വിപുലപ്പെടുത്തും’, ഫെഡറൽ ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് മേധാവിയും എക്സിക്യൂട്ടീവ് പ്രസിഡന്റുമായ വി. നന്ദകുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button