IndiaNewsInternational

‘ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമല്ല’: ഇന്ത്യൻ ജനത ഐക്യം നിലനിർത്താൻ പ്രവർത്തിക്കണമെന്ന് അമർത്യ സെൻ

രാജ്യത്തെ നിലവിലെ സാഹചര്യമാണ് ഭയത്തിനുള്ള കാരണം.

കൊൽക്കത്ത: രാജ്യത്തെ നിലവിലെ സാഹചര്യം തന്നെ ഭയപ്പെടുത്തുന്നുവെന്ന് സാമ്പത്തികശാസ്‌ത്ര വിദ​ഗ്ധനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിലെ അമർത്യ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിലായിരുന്നു ഇന്ത്യയുടെ നിലവിലെ അവസ്ഥയിൽ അമർത്യ സെൻ ആശങ്ക പ്രകടിപ്പിച്ചത്. ഇന്ത്യൻ ജനത ഐക്യം നിലനിർത്താൻ പ്രവർത്തിക്കണമെന്നും മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഓട്ടോക്കാരനിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്: ആരാണ് ഏക്നാഥ് ഷിൻഡെ?

‘എനിക്ക് എന്തെങ്കിലും ഭയമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ, ഞാൻ ‘അതെ’ എന്ന് പറയും. രാജ്യത്തെ നിലവിലെ സാഹചര്യമാണ് ഭയത്തിനുള്ള കാരണം. രാജ്യം ഒന്നിക്കണമെന്ന് താൻ ആഗ്രഹിക്കുന്നു. ചരിത്രപരമായി വിശാലമനസ്കതയുള്ള രാജ്യത്ത് താൻ വിഭജനം ആ​ഗ്രഹിക്കുന്നില്ല. അതിനായി നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമല്ല. മുസ്ലീങ്ങൾ മാത്രമായി ഇന്ത്യ സൃഷ്ടിക്കാനും കഴിയില്ല. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം’- അമർത്യ സെൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button