KeralaLatest NewsNews

കേരളത്തിലെ കോണ്‍ഗ്രസും ബി.ജെ.പിയും ഇടതുപക്ഷ വിരുദ്ധരും തുടര്‍ഭരണത്ത അംഗീകരിക്കുന്നില്ല: മന്ത്രി റിയാസ്

ബോംബ് എറിഞ്ഞയാളെ മാലയിട്ട് സ്വീകരിക്കാനും കെ.പി.സി.സി സെക്രട്ടറിയായി നിയമിക്കാനും ഒരു ലജ്ജയുമില്ലാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം.

തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ കോണ്‍ഗ്രസും ബി.ജെ.പിയും ഇടതുപക്ഷ വിരുദ്ധരും തുടര്‍ഭരണത്ത അംഗീകരിക്കുന്നില്ലെന്നും തുടര്‍ഭരണം വന്നശേഷം കേരളത്തെ കലാപഭൂമിയാക്കാന്‍, ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് വന്നതിന് ശേഷം ഉറക്കം നഷ്ടപ്പെട്ടവര്‍ വിമോചനസമരം എന്ന ഓമനപ്പേരില്‍ നടത്തിയ അക്രമം പോലെതന്നെ, തുടര്‍ഭരണത്തെ അംഗീകരിക്കാന്‍ തയ്യാറാകാതെ ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. എ.കെ.ജി സെന്റര്‍ കേരളത്തിലെ ഇടതുപക്ഷ മനസുള്ളവരുടെ വികാരമാണ്. എ.കെ.ജി സെന്ററിലേക്ക് ബോംബ് എറിഞ്ഞ് പ്രതിഷേധങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കാനും ക്രമസമാധാനനില തകര്‍ന്നു എന്ന പ്രചാരണം നടത്താനും വേണ്ടിയുള്ള ശ്രമമാണ്’- മന്ത്രി ആരോപിച്ചു.

Read Also: വ്യാജ ഉത്പന്നം വിറ്റു: 12 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ

‘ബോംബ് എറിഞ്ഞയാളെ മാലയിട്ട് സ്വീകരിക്കാനും കെ.പി.സി.സി സെക്രട്ടറിയായി നിയമിക്കാനും ഒരു ലജ്ജയുമില്ലാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. അധികാരത്തില്‍ വരില്ലെന്ന ഭയം, അധികാരത്തില്‍ വന്നാല്‍ കട്ടുമുടിച്ച് ജീവിച്ചവരെ സംബന്ധിച്ച് താങ്ങാനാകാത്തതാണ്. തുടര്‍ച്ചയായി ഇത്തരം ശ്രമം നടത്തുന്ന പ്രത്യേകതരം മാനസിക വിഭ്രാന്തിയുള്ളവരായി വലതുപക്ഷ നേതൃത്വം മാറിയിരിക്കുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button