Latest NewsNewsIndia

‘ബി.ജെപി ലജ്ജിച്ച് തല താഴ്ത്തണം’: നൂപുർ ശർമ്മയ്‌ക്കെതിരായ സുപ്രീം കോടതി വിധിക്ക് പിന്നാലെ വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് പറഞ്ഞ സുപ്രീം കോടതിയുടെ നിർദ്ദേശത്തെ കൈയ്യടിച്ച് സ്വീകരിച്ച് കോൺഗ്രസ്. ഭരണകക്ഷി ലജ്ജിച്ച് തല താഴ്ത്തുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. വിനാശകരമായ വിഭജന പ്രത്യയശാസ്ത്രങ്ങൾക്കെതിരെ പോരാടാനുള്ള പാർട്ടിയുടെ ദൃഢനിശ്ചയം കോടതി ശക്തിപ്പെടുത്തിയതായി അദ്ദേഹം പ്രസ്താവിച്ചു.

രാജ്യത്തുടനീളം വികാരങ്ങൾ ആളിക്കത്തിച്ചതിന് ഒറ്റയ്‌ക്ക് ഉത്തരവാദിയാണ് എന്ന സുപ്രീം കോടതിയുടെ പരാമർശം വളരെ ശരിയാണെന്നും, നൂപുർ രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യമാകെ പ്രതിധ്വനിക്കുന്ന സുപ്രീം കോടതിയുടെ ഈ പരാമർശങ്ങൾ അധികാരത്തിലിരിക്കുന്ന പാർട്ടിയെ ലജ്ജിച്ച് തല ചായ്ക്കാൻ ഇടയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:124 കിലോ കഞ്ചാവ് കടത്തി : പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും

നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആണ് സുപ്രീം കോടതി ആവശ്യപ്പെടുന്നത്. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള നൂപുർ ശർമ്മയുടെ പരാമർശം രാജ്യത്തെ സംഘർഷഭരിതമാക്കിയെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. അവർ രാജ്യത്തോട് മുഴുവൻ മാപ്പ് പറയണമെന്നും സുപ്രീം കോടതി പറഞ്ഞു.

‘അവൾ രാജ്യത്തുടനീളം വികാരങ്ങൾ ആളിക്കത്തിച്ചു. രാജ്യത്ത് നടക്കുന്ന കാര്യങ്ങൾക്ക് ഈ സ്ത്രീ ഉത്തരവാദിയാണ്. നൂപുർ ശർമ്മയുടെ ചർച്ച ഞങ്ങൾ കണ്ടു. എന്നാൽ, അവൾ ഇതെല്ലാം പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറയുന്നതും ലജ്ജാകരമാണ്. രാജ്യത്തോട് മാപ്പ് പറയണം’, ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

‘പ്രവാചകനെതിരെ നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടിയോ, അല്ലെങ്കിൽ എന്തെങ്കിലും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടിയോ ആവണം. അവർ മാപ്പു പറഞ്ഞെങ്കിലും, അത് വളരെ വൈകിയാണ്. ടി.വിയിൽ പ്രത്യക്ഷപ്പെട്ട് രാജ്യത്തോട് മുഴുവൻ ആയിരുന്നു മാപ്പ് പറയേണ്ടിയിരുന്നത്. എന്തായാലും, ഇന്ന് രാജ്യത്ത് സംഭവിക്കുന്ന മുഴുവൻ പ്രശ്നങ്ങളുടെ ഒരേയൊരു കാരണക്കാരി അവർ തന്നെയാണ്’, സുപ്രീം കോടതി ബഞ്ച് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button