Latest NewsKeralaNewsBusiness

ആദ്യ ഘട്ടത്തിൽ 5,000 പേർക്ക് തൊഴിൽ, ടിസിഎസ് ഡിജിറ്റൽ ഹബ്ബ് ഉടൻ യാഥാർത്ഥ്യമാകും

ടാറ്റ പ്രോജക്ട് ലിമിറ്റഡിനാണ് കെട്ടിടത്തിന്റെ നിർമ്മാണ മേൽനോട്ടം

തിരുവനന്തപുരം: എയ്റോസ്പേസ്, പ്രതിരോധം, നിർമ്മാണം എന്നീ മേഖലകൾക്കാവശ്യമായ സാങ്കേതിക വിദ്യ ഉറപ്പുവരുത്തുന്ന ടിസിഎസ് ഡിജിറ്റൽ ഹബ്ബിന് തറക്കല്ലിട്ടു. റിപ്പോർട്ടുകൾ പ്രകാരം, 1,500 കോടി രൂപ മുതൽ മുടക്കിൽ നടപ്പാക്കുന്ന ഐടി ഹബ്ബ് രണ്ടര വർഷം കൊണ്ടാണ് പണി പൂർത്തീകരിക്കുക.

ടാറ്റ പ്രോജക്ട് ലിമിറ്റഡിനാണ് കെട്ടിടത്തിന്റെ നിർമ്മാണ മേൽനോട്ടം. 97 ഏക്കർ സ്ഥലത്താണ് നിർമ്മാണം. ആദ്യ ഘട്ടത്തിൽ 5 ലക്ഷം ചതുരശ്രയടിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്.

Also Read: ആരോഗ്യ സ്ഥാപനങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി ഒമാൻ

ആദ്യ ഘട്ടത്തിൽ 5,000 പേർക്കാണ് ടിസിഎസ് ജോലി വാഗ്ദാനം ചെയ്യുന്നത്. ക്രമേണ 20,000 പേർക്ക് ജോലി ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബർട്ടിക്സ്, മെഷീൻ ലേർണിംഗ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലയിലെ സേവനങ്ങൾക്കാണ് ഡിജിറ്റൽ ഹബ്ബ് പ്രാധാന്യം നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button