News

‘ഹിന്ദു ആകാൻ ബലാത്സംഗം ചെയ്യുന്നവരെ പോലും ആരാധിക്കണം’: വിവാദ പ്രസ്താവനയുമായി യൂട്യൂബർ ഷാസിയ നുസാർ

ഡൽഹി: ഹിന്ദു മതത്തെയും ഹിന്ദു ദൈവങ്ങളെയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങളുമായി യൂട്യൂബർ ഷാസിയ നുസാർ. 99,000 സബ്‌സ്‌ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലും 11,000 ത്തോളം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടും സ്വന്തമായുള്ള ഷാസിയ നുസാർ തന്റെ ഒരു വീഡിയോയിലാണ്, ‘ഒരു ഹിന്ദു ആകാൻ നിങ്ങൾ ബലാത്സംഗം ചെയ്യുന്നവരെ പോലും ആരാധിക്കണം’ എന്ന വിവാദ പരാമർശം നടത്തിയത്.

‘ഹിന്ദു ആകുന്നത് എളുപ്പമല്ല, ഹിന്ദു ആകാൻ നിങ്ങൾ 330 ദശലക്ഷം ദൈവങ്ങളെ ആരാധിക്കണം. ഹിന്ദുവായിരിക്കാൻ, കുളത്തിൽ കുളിക്കുന്ന സ്ത്രീകളുടെ വസ്ത്രങ്ങൾ മോഷ്ടിക്കുന്ന കൃഷ്ണനെപ്പോലെ ഒരാളെ ആരാധിക്കണം. ഒരു ഹിന്ദു ആകാൻ നിങ്ങൾ ബലാത്സംഗം ചെയ്യുന്നവരെ പോലും ആരാധിക്കണം’ ഷാസിയ നുസർ പറഞ്ഞു.

പീഡന പരാതിയില്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചന: ഷോണ്‍ ജോര്‍ജ്

അതേസമയം, നിരവധിപ്പേരാണ് ഷാസിയ നുസാറിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്. മതവിശ്വാസങ്ങളെ വ്രണപ്പെടുത്തി ഹിന്ദുക്കളെ പ്രകോപിപ്പിച്ചതിന് കോടതി ഷാസിയയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഷാസിയ നുസാറിന്റെ അത്യന്തം നിന്ദ്യമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

എന്നാൽ, തന്റെ ഹിന്ദുവിദ്വേഷ പരാമർശങ്ങളുടെ വീഡിയോ വിവാദമായതോടെ ഷാസിയ നുസാർ യുട്യൂബ് ചാനലിൽ മറ്റൊരു വീഡിയോയിലൂടെ വിശദീകരണവുമായി രംഗത്ത് വന്നു. ഇൻസ്റ്റാഗ്രാമിൽ ഒരാൾ ഇസ്ലാമിനെക്കുറിച്ച് മോശമായി കമന്റ് ചെയ്‌തതിനാലാണ് താൻ ഈ ആക്ഷേപകരമായ അഭിപ്രായങ്ങൾ നടത്തിയതെന്നും ഗൂഗിൾ സെർച്ച് ചെയ്‌തതിന് ശേഷമാണ് താൻ പ്രതികരിച്ചതെന്നും നുസാർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button