Latest NewsFootballNewsSports

അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുഹമ്മദ് സലാ ലിവര്‍പൂളില്‍ തുടരും

ലണ്ടന്‍: ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ ലിവര്‍പൂളിൽ തുടരും. ദീര്‍ഘനാളത്തേക്കുള്ള കരാറില്‍ മുഹമ്മദ് സലായും ലിവര്‍പൂളും ഒപ്പിട്ടു. സലാ തുടരുമെന്ന് ലിവര്‍പൂള്‍ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഈജിപ്ഷ്യന്‍ താരമായ സലാ ഈ സീസണില്‍ ടീം വിടുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ടീമില്‍ തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് സലാ പ്രതികരിച്ചു.

2017 മുതല്‍ ലിവര്‍പൂളില്‍ കളിക്കുന്ന മുഹമ്മദ് സലാ കഴിഞ്ഞ സീസണില്‍ 31 ഗോളുകള്‍ നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ എഫ്എ കപ്പും ലീഗ് കപ്പും നേടിയ ലിവര്‍പൂള്‍, പ്രീമിയര്‍ ലീഗിലും ചാമ്പ്യൻസ് ലീഗിലും റണ്ണേഴ്‌സ് അപ്പായിരുന്നു.

അതേസമയം, ലിവർപൂളിന്റെ സാദിയോ മാനെ ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറി. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 43 ദശലക്ഷം ഡോളറിനാണ് മാനെ പ്രീമിയര്‍ ലീഗില്‍ നിന്ന് ബുണ്ടസ്‌ലീഗയിലെത്തുന്നത്. 2025 വരെയാണ് 30കാരനായ സാദിയോ മാനെയുടെ കരാര്‍. 2016ല്‍ ലിവര്‍പൂളിലെത്തിയ സാദിയോ മാനെ മുഹമ്മദ് സലായ്ക്കും റോബര്‍ട്ടോ ഫിര്‍മിനോയ്ക്കുമൊപ്പം ഗോളടിച്ച് കൂട്ടി.

Read Also:- നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു തടയാം!

ചാമ്പ്യൻസ് ലീഗും യുവേഫ സൂപ്പര്‍ കപ്പും, ഫിഫ ക്ലബ്ബ് ലോകകപ്പും 2019ല്‍ ലിവർപൂൾ സ്വന്തമാക്കി. 2020ല്‍ ടീമിനെ ആദ്യ പ്രീമിയര്‍ലീഗ് കിരീടത്തിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ ലീഗ് കപ്പും എഫ്എ കപ്പും ലിവര്‍പൂളിനൊപ്പം നേടിയ സാദിയോ മാനെ ടീമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിക്കുന്നതിലും നിര്‍ണായകമായി. 269 കളിയില്‍ 120 ഗോളുകളാണ് ലിവര്‍പൂളിനായി സാദിയോ മാനെ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button