Latest NewsUAENewsInternationalGulf

ഇന്ധനവില വർദ്ധനവ്: ദുബായിലും ഷാർജയിലും ടാക്‌സി നിരക്കുകൾ ഉയർത്തി

ദുബായ്: ദുബായിലും ഷാർജയിലും ടാക്സി നിരക്കുകൾ ഉയർത്തി. യുഎഇയിൽ ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിലാണ് ടാക്‌സി നിരക്കുകൾ ഉയർത്തിയത്. ഷാർജയിൽ മിനിമം നിരക്ക് 13.50 ദിർഹത്തിൽ നിന്ന് 17.50 ദിർഹമായി ഉയർന്നതായി ടാക്‌സി ഡ്രൈവർമാർ പറയുന്നു.

Read Also: ഒരേസമയം 22 കാറുകളും 400 ബൈക്കുകൾക്കും പാർക്കിങ്, ചിലവ് 18.89 കോടി: ഒരുങ്ങുന്നത് മൾട്ടിലെവൽ പാർക്കിങ് സിസ്റ്റമെന്ന് മേയർ

നിലവിൽ 56 ശതമാനം വർധന ഇന്ധന വിലയിൽ ഉണ്ടായിട്ടുണ്ട്. ഓരോ മാസവും ടാക്‌സി നിരക്കിൽ മാറ്റമുണ്ടാകുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇന്ധന വിലയുടെ നിരക്കുകൾ കൂടാനും കുറയാനും സാധ്യതയുണ്ടെന്നും ആർടിഎ വ്യക്തമാക്കിയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസമാണ് യുഎഇയിൽ 2022 ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചത്. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജൂലൈ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.63 ദിർഹമായിരിക്കും നിരക്ക്. ജൂൺ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.12 ദിർഹമായിരുന്നു നിരക്ക്.

സ്‌പെഷ്യൽ 95 പെട്രോളിന് ജൂലൈ 1 മുതൽ 4.52 ദിർഹമാണ് വില. ജൂൺ മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 4.03 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 4.44 ദിർഹമാണ് ജൂലൈ മാസത്തെ നിരക്ക്. ജൂൺ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 3.96 ദിർഹമായിരുന്നു വില.

ജൂൺ മാസം ലിറ്ററിന് 4.14 ദിർഹമായിരുന്ന ഡീസലിന് 2022 ജൂലൈ മാസം ലിറ്ററിന് 4.76 ദിർഹമായിരിക്കും ഈടാക്കുക.

Read Also: ‘അടിച്ച് മൂക്കാമണ്ട കലക്കിയേനെ, പുള്ളാര് കേറിയങ്ങ് ഉടുത്തു കളയും’: റോബിന്റെ വീഡിയോയ്ക്ക് ട്രോളുമായി ഉബൈദ് ഇബ്രാഹിം

shortlink

Related Articles

Post Your Comments

Related Articles


Back to top button