Latest NewsNewsInternationalBusiness

യുഎസ്: പ്രസിദ്ധീകരണം നിർത്തുന്ന പത്രങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്

ഡിജിറ്റൽ ന്യൂസ് പോർട്ടലുകൾ വ്യാപകമായതോടെ വരുമാനത്തിൽ വൻ ഇടിവാണ് പത്ര മാധ്യമങ്ങൾക്ക് നേരിടേണ്ടി വന്നത്

വരുമാനം ഇടിഞ്ഞതോടെ യുഎസിൽ പ്രസിദ്ധീകരണം നടത്തുന്ന പത്രങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. നിലവിൽ രാജ്യത്ത് 6,377 പത്രങ്ങൾ മാത്രമാണ് പ്രസിദ്ധീകരണം തുടരുന്നത്. 2005 ലെ കണക്കുകൾ പ്രകാരം, ഏകദേശം 8,891 പത്രങ്ങളാണ് യുഎസിൽ ഉണ്ടായിരുന്നത്.

ഡിജിറ്റൽ ന്യൂസ് പോർട്ടലുകൾ വ്യാപകമായതോടെ വരുമാനത്തിൽ വൻ ഇടിവാണ് പത്ര മാധ്യമങ്ങൾക്ക് നേരിടേണ്ടി വന്നത്. നോർത്ത് വെസ്റ്റ് സർവകലാശാല പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം, ആഴ്ചയിൽ 2 പത്രങ്ങൾ വീതമാണ് അച്ചടി അവസാനിപ്പിക്കുന്നത്. 2019 ന് ശേഷം 360 ഓളം പത്രങ്ങൾ അച്ചടി അവസാനിപ്പിച്ചിട്ടുണ്ട്. കൂടാതെ, മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. നിലവിൽ, 31,000 ജീവനക്കാരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.

Also Read: ‘അടുത്ത 30-40 വർഷം രാജ്യത്ത് ബി.ജെ.പിയുടെ യുഗമായിരിക്കും, കേരളത്തിലും ഭരണം പിടിക്കും’: അമിത് ഷാ

യുഎസിലെ മുൻനിര പത്രങ്ങൾ ഓൺലൈൻ പ്രസിദ്ധീകരണം നടത്തുന്നതും മാധ്യമ രംഗത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതോടെ, ആഴ്ചയിൽ ഏഴു ദിവസവും പ്രിന്റ് ചെയ്യുന്ന പത്രങ്ങളുടെ എണ്ണവും കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button