KeralaLatest NewsNewsPilgrimageDevotionalSpirituality

രാമായണ മാസത്തിൽ സകലദുരിതവും നീക്കാൻ നാലമ്പല ദർശനം

 

 

രാമായണ മാസത്തിലെ ഏറെ പുണ്യകരമായ ഒരു പ്രവര്‍ത്തിയാണ് നാലമ്പല ദര്‍ശനം. ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നതിനെയാണ് നാലമ്പല ദര്‍ശനം എന്ന് പറയപ്പെടുന്നത്. നാല് ക്ഷേത്രങ്ങളിലും ഒറ്റ ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതിലൂടെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാകുമെന്നാണ് വിശ്വാസം.

ഭാരത യുദ്ധം കഴിഞ്ഞ് യാദവ വംശം നശിക്കുകയും, ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ശ്രീകൃഷ്ണന്‍ വെച്ചാരാധിച്ചിരുന്ന നാല് ചതുര്‍ ബാഹു വിഗ്രഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായത്രേ! ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ കൈവശം എത്തിച്ചേര്‍ന്നു. ജ്യോതിഷ വിധി പ്രകാരം നാല് വിവിധ കരകളിലായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. അങ്ങനെയാണ് നാലമ്പലത്തിൻ്റെ പ്രധ്യാന്യം ഏറിയത്.

രാവണ നിഗ്രഹവും ത്രൈലോക്യ സംരക്ഷണവുമായിരുന്നു ശ്രീരാമാവതാര ലക്ഷ്യം. എന്നാല്‍, അമിതബലശാലികളായ മറ്റനേകം രാക്ഷസന്‍മാരെ കൂടി നിര്‍മ്മാര്‍ജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും, ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരം നല്‍കി. ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്ത ഭാവരൂപങ്ങളിലെ ഭഗവത് ദര്‍ശനം സാധ്യമാവുന്നു എന്നാണ് വിശ്വാസം.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച് പായമ്മൽ ശത്രുഘ്‌ന സന്നിധിയിൽ അവസാനിക്കുന്നതാണ് മധ്യകേരളത്തിലെ നാലമ്പല ദര്‍ശനം. തൃപ്രയാര്‍ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലെ മുഖമണ്ഡപത്തിലുള്ള ഹനുമല്‍ സങ്കല്‍പ്പത്തില്‍ തൊഴുത ശേഷമേ ഭഗവാനെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വ ക്ഷേത്രം എന്ന പ്രത്യേകതയും തൃപ്രയാറിനുണ്ട്. പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍ നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. തൊഴുതു വലംവെച്ച് മീനൂട്ടും നടത്തി ഭരത ക്ഷേത്രത്തിലേക്ക് പോവാം.

തൃപ്രയാറില്‍ നിന്ന് 19 കിലോമീറ്റര്‍ മാറി ഇരങ്ങാലക്കുടയിലാണ് ഭരതസ്വാമിയുടെ ശ്രീ കൂടല്‍ മാണിക്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൻ്റെ രണ്ടേക്കറോളം വരുന്ന കുലീപനി തീര്‍ഥത്തില്‍ ഗംഗാ യമുനാ സരസ്വതീ നദികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശാസം. ഈ കുളത്തിൽ ദേവന്‍മാരും, പിതൃക്കളും, ഋഷികളും ഭഗവാന്റെ ആഗ്രഹ പ്രകാരം മത്സ്യരൂപത്തിൽ വിഹരിക്കുന്നുണ്ടെന്ന് ഭക്തര്‍ കരുതുന്നു. ഇവിടെയും ഭക്തര്‍ക്ക് മീനൂട്ട് നടത്താനുള്ള സൗകര്യമുണ്ട്.
കൂടല്‍ മാണിക്യ ക്ഷേത്രത്തിൽ നിന്ന് 31 കിലോമീറ്റര്‍ മാറി പാറക്കടവ് പഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്താണ് ലക്ഷ്മണിസ്വാമിയുടെ സ്ഥാനമായ ശ്രീമൂഴിക്കുളം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിൻ്റെ ഒറ്റ ശ്രീകോവിലിൽ തന്നെ രണ്ടു ഭാഗങ്ങളിലായാണ് ലക്ഷ്മണസ്വാമിയെയും മഹാഗണപതിയും പ്രതിഷ്ഠിച്ചിരിക്കുന്നത്.

ശ്രീമൂഴിക്കുളം ക്ഷേത്രത്തിൽ നിന്ന് 32 കിലോമീറ്റര്‍ മാറി ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂര്‍ റൂട്ടിലാണ് ശത്രുഘ്നസ്വാമിയുടെ സ്ഥാനമായ പായമ്മൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശംഖചക്രഗദാപത്മങ്ങളില്ലാത്ത ചതുര്‍ബാഹുവിഗ്രഹമാണ് ക്ഷേത്രത്തിലേത്

shortlink

Related Articles

Post Your Comments

Related Articles


Back to top button