Latest NewsUAENewsInternationalGulf

രാജ്യത്തേക്ക് മടങ്ങുന്ന ഹജ് തീർത്ഥാടകർ 7 ദിവസം വീട്ടിൽ തന്നെ തുടരണം: നിർദ്ദേശം നൽകി യുഎഇ

അബുദാബി: രാജ്യത്തേക്ക് മടങ്ങുന്ന ഹജ് തീർത്ഥാടകർ 7 ദിവസം വീട്ടിൽ തന്നെ തുടരണമെന്ന് നിർദ്ദേശം നൽകി യുഎഇ. രാജ്യത്തേക്ക് മടങ്ങിയെത്തിയ ഹജ് തീർത്ഥാടകർ നാലാം ദിവസമോ രോഗലക്ഷണങ്ങൾ പ്രകടിക്കുമ്പോഴോ നിർബന്ധമായും കോവിഡ് പിസിആർ പരിശോധന നടത്തണം.

Read Also: യുപിയിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ‘ദവാത്ത്-ഇ-ഇസ്‌ലാമി’യുടെ സംഭാവന പെട്ടികൾ കണ്ടെത്തി: പൊലീസ് അന്വേഷണം ആരംഭിച്ചു

നെഗറ്റീവ് ഫലം ലഭിച്ചാൽ തീർത്ഥാടകർക്ക് അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ പാസ് ലഭിക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) വക്താവ് അറിയിച്ചു. യുഎഇയിലെ വിമാനത്താവളങ്ങളിൽ എത്തിയ ശേഷം തീർത്ഥാടകർക്ക് കോവിഡ് പിസിആർ ടെസ്റ്റ് നടത്താനുള്ള സൗകര്യമുണ്ട്. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർ പിസിആർ പരിശോധന നടത്തേണ്ടതില്ല.

കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും രോഗബാധ സ്ഥിരീകരിച്ചാൽ ക്വാറന്റെയ്‌നിൽ പ്രവേശിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: നൂപുർ ശർമ്മയെ പിന്തുണച്ച് പോസ്റ്റ്: ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയെത്തുടർന്ന് നാഗ്പൂരിലെ ഒരു കുടുംബം പലായനം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button