KeralaLatest NewsNews

മഴക്കാല ശുചീകരണവും രോഗ പ്രതിരോധവും സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകി

 

 

വയനാട്: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ രൂപീകരിച്ചിട്ടുള്ള ഇന്റർ ഏജൻസി ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകർക്ക് ‘മഴക്കാല ശുചീകരണവും രോഗ പ്രതിരോധവും’, ദുരന്ത സമയങ്ങളിലുള്ള പ്രതികരണ സംവിധാനം എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.
ഇന്റർ ഏജൻസി ഗ്രൂപ്പിനായി ജില്ലയിൽ ആരംഭിച്ച കൺട്രോൾ റൂമിന്റെ ഉദ്ഘാടനവും പരിശീലനവും കളക്ടറേറ്റ് എ.പി.ജെ ഹാളിൽ ജില്ലാ കളക്ടർ എ. ഗീത ഉദ്ഘാടനം ചെയ്തു. എ.ഡി.എം എൻ.ഐ ഷാജു അദ്ധ്യക്ഷത വഹിച്ചു. മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് കെ.എ ഷാജിയും ദുരന്ത നിവാരണം എന്ന വിഷയത്തിൽ ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻ ചാർജ് ഓഫീസർ ഷാജി പി. മാത്യുവും ക്ലാസ്സുകളെടുത്തു.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഗ്രൂപ്പ് അംഗങ്ങൾ 5 ടീമുകളായി തിരിഞ്ഞ് കളക്ടറേറ്റ് പരിസരം ശുചീകരിച്ചു. 150 പ്രവർത്തകർ പങ്കെടുത്തു. ഐ.എ.ജി കൺവീനർ ഫാ. ബെന്നി ഇടയത്ത്, ഡി.എം സെക്ഷൻ ജൂനിയർ സൂപ്രണ്ട് ജോയ് തോമസ് എന്നിവർ സംസാരിച്ചു. വിവിധ സംഘടകളുടെ പ്രതിനിധികൾ, ഇന്റർ ഏജൻസി ഗ്രൂപ്പ് എക്‌സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

shortlink

Post Your Comments


Back to top button