Latest NewsNewsTechnology

യൂട്യൂബ് ഉപയോഗിക്കുന്നവരാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടേക്കാം

സൈബിൾ റിസർച്ച് ലാബിലെ സൈബർ ഗവേഷകരാണ് പെന്നിവൈസ് യൂട്യൂബിൽ കണ്ടെത്തിയത്

യൂട്യൂബ് വീഡിയോകളിലൂടെ പുതിയ മാൽവെയറുകൾ പ്രചരിപ്പിക്കാനൊരുങ്ങി തട്ടിപ്പ് സംഘങ്ങൾ. വാട്സ്ആപ്പ്, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിലൊക്കെ മാൽവെയർ തട്ടിപ്പുകൾ നടത്തിയതിനുശേഷമാണ് ഹാക്കർമാർ യൂട്യൂബിലും എത്തിയിരിക്കുന്നത്. വീഡിയോകൾ സ്ക്രോൾ ചെയ്യുമ്പോൾ, നിങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉടനടി ഹാക്കർമാരുടെ കയ്യിൽ എത്തും എന്നതാണ് പുതിയ തട്ടിപ്പ്.

ഉപയോക്താക്കളുടെ ഉപകരണത്തിൽ നിന്ന് സെൻസിറ്റീവ് ബ്രൗസർ ഡാറ്റയും ക്രിപ്റ്റോ കറൻസി വാലറ്റുകളും മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന ഈ മാൽവെയറുകൾക്ക് ‘പെന്നിവൈസ്’ എന്നാണ് പേര് നൽകിയിട്ടുള്ളത്. സെൻസിറ്റീവ് ബ്രൗസർ ഡാറ്റകൾക്ക് പുറമേ, ടെലഗ്രാം മെസേജുകൾ, സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ളവ ഹാക്കർമാരുടെ കയ്യിൽ എത്തും. സൈബിൾ റിസർച്ച് ലാബിലെ സൈബർ ഗവേഷകരാണ് പെന്നിവൈസ് യൂട്യൂബിൽ കണ്ടെത്തിയത്.

Also Read: ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് സതീശൻ ആലോചിക്കണം: വി. മുരളീധരൻ

ഉപയോക്താവിന്റെ സിസ്റ്റത്തിലെ എല്ലാ ഡാറ്റയും ശേഖരിച്ചതിനുശേഷം ഹാക്കർമാർ ഒറ്റ ഫയലിലേക്കാണ് വിവരങ്ങൾ കംപ്രസ് ചെയ്യുന്നത്. സിസ്റ്റത്തിൽ നിന്ന് ലോഗിൻ ക്രെഡൻഷ്യലുകൾ, കുക്കികൾ, എൻക്രിപ്ഷൻ കീകൾ, പാസ്‌വേഡുകൾ, ഡിസ്കോഡ് ടോക്കണുകൾ എന്നിവയും ഈ മാൽവെയർ ഉടനടി കണ്ടെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button