KeralaLatest NewsIndia

കൊവിഡ് വാക്സിന്‍ എടുത്തതിന്റെ പിറ്റേന്ന് കടുത്ത പനിയും ഛർദ്ദിയും: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

കോട്ടയം : കൊവിഡ് വാക്സിന്‍ എടുത്ത ശേഷം വീട്ടിലെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഛര്‍ദ്ദിയും പനിയും ബാധിച്ച്‌ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിൽ ഹൃദയാഘാതമല്ല മരണകാരണമെന്ന് പറയുന്നുണ്ട്. കുമാരനല്ലൂര്‍ എസ്.എച്ച്‌ മൗണ്ട് പുത്തന്‍പറമ്പില്‍ അനില്‍കുമാര്‍ അജിത ദമ്പതികളുടെ മകള്‍ ദേവി അനില്‍കുമാര്‍ (12) ആണ് മരിച്ചത്.

അതേസമയം, കുട്ടിയുടെ ഹൃദയഭിത്തികളില്‍ രക്തസ്രാവമുണ്ടായിരുന്നു. വാക്സിന്റെ അലര്‍ജി കാണാന്‍ സാധിച്ചിട്ടില്ല. പതോളജി, കെമിക്കല്‍ റിപ്പോര്‍ട്ട് വന്നേ ശേഷമേ കൂടുതല്‍ വിവരം നല്‍കാന്‍ കഴിയൂവെന്ന് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ അറിയിച്ചു. ശനിയാഴ്ച അതിരമ്പുഴ പി.എച്ച്‌.സിയില്‍ നിന്നാണ് വാക്സിന്‍ എടുത്തത്. എന്നാൽ, ശനിയാഴ്ച 174 പേര്‍ക്ക് കോര്‍ബീ വാക്സിന്‍ നല്‍കിയിട്ടുണ്ടെന്നും മറ്റാര്‍ക്കും ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും പി.എച്ച്‌.സി അധികൃതര്‍ പറഞ്ഞു.

വാക്സിൻ എടുത്ത് വീട്ടിൽ വന്ന ശേഷം രാത്രിയില്‍ രണ്ട് തവണ ഛര്‍ദ്ദിച്ചു. നേരിയ തോതില്‍ പനിയുമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കടുത്ത പനിയും, ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരണം സംഭവിച്ചു. മൃതദേഹം എസ്.എച്ച്‌ മൗണ്ട് സെന്റ് മെര്‍സലിനാസ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഹോദരി: ദുര്‍ഗ.

shortlink

Related Articles

Post Your Comments

Related Articles


Back to top button