Latest NewsKerala

15 കാരിയുമായി ബസ് ഡ്രൈവർ കടന്ന സംഭവം: അടിച്ചു പൊളിക്കാൻ ഷിബിൻ പെൺകുട്ടിയുടെ കമ്മൽ വിറ്റു, കയ്യിൽ ഉണ്ടായിരുന്നത് 500 രൂപ

പത്തനംതിട്ട: പത്താംക്ലാസുകാരിയെ സ്വകാര്യ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയ കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വടശ്ശേരിക്കര പെരുനാട് മാടമണ്‍ കോട്ടൂപ്പാറ തടത്തില്‍ വീട്ടില്‍ ഷിബിന്‍ (32) ആണ് മൂഴിയാര്‍ പോലീസിന്റെ പിടിയിലായതും തുടർന്ന് റിമാൻഡിൽ ആയതും. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് പ്രതി. സീതത്തോട് ആങ്ങമൂഴി സ്വദേശിനിയായ 15 കാരിയെയാണ് ഷിബിൻ തട്ടിക്കൊണ്ടുപോയത്.

പെൺകുട്ടിയുമായി വെറും രണ്ടാഴ്ചത്തെ പരിചയം മുതലെടുത്ത ഇയാൾ, പ്രണയം നടിക്കുകയും ഫോൺ വിളികളിലൂടെ വശീകരിക്കുകയുമായിരുന്നു. മാതാവിന്റെ ഫോണില്‍ നിന്നാണ് പെൺകുട്ടി ഇയാളെ ബന്ധപ്പെട്ടിരുന്നത്. ഇത് മനസ്സിലാക്കി കുട്ടിയുടെ അമ്മ കോള്‍ റെക്കോര്‍ഡര്‍ സംവിധാനം ഫോണില്‍ ഏര്‍പ്പെടുത്തി. കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തു. ഇതിനിടെ, ഷിബിന്‍ ചൊവ്വാഴ്ച വെളുപ്പിന് കുട്ടിയെ വശത്താക്കി കടത്തിക്കൊണ്ടുപോകുകയായിരുന്നു.

കുട്ടി ഫോണില്‍ ഏറ്റവും ഒടുവില്‍ വിളിച്ച നമ്പറിലേക്ക് മാതാവ് വിളിച്ചപ്പോള്‍ മകള്‍ തന്റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും ഉപദേശിച്ച ശേഷം പിറ്റേന്ന് രാവിലെ തിരികെയെത്തിക്കാമെന്നും ഇയാൾ പ്രതികരിച്ചു. തുടർന്ന്, പെൺകുട്ടിയുമായി ഇയാൾ ആലപ്പുഴയിലും, ചേര്‍ത്തലയിലും, ഏറ്റുമാനൂര്‍ വഴി കോട്ടയത്തും എത്തി. പിന്നീട്, മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിനടുത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. സുഹൃത്തില്‍ നിന്ന് കടംവാങ്ങിയ 500 രൂപയുമായാണ് പ്രതി കടന്നത്.

ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ കുട്ടിയുടെ കമ്മല്‍ ജൂവലറിയില്‍ വിറ്റ് 3500 രൂപ വാങ്ങി. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൂഴിയാര്‍ പോലീസ് ഇരുവര്‍ക്കുമായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത് ഇവരെ കണ്ടെത്താന്‍ സഹായകമായി. ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം കോഴഞ്ചേരി വണ്‍ സ്റ്റോപ്പ് സെന്ററില്‍ പാര്‍പ്പിച്ചു. പ്രതിക്കെതിരേ തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗം തെളിഞ്ഞതിനെ തുടർന്ന്, പോക്സോ നിയമപ്രകാരവും കേസെടുത്തു. തുടർന്ന്, ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ എസ്.ഐ. കിരണ്‍, സി.പി.ഒ.മാരായ പി.കെ. ലാല്‍, ബിനുലാല്‍, ഷൈജു, ഷൈന്‍, ഗിരീഷ്, അശ്വതി എന്നിവരും ഉണ്ടായിരുന്നു. അന്വേഷണ സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് പെൺകുട്ടിയെ കണ്ടെത്താൻ സഹായകമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button