Latest NewsNewsInternational

ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോര്‍ട്ടുകള്‍

രോഗവ്യാപന തീവ്രത കുറയ്ക്കാനും ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ന്യൂസിലാന്‍ഡ്

വെല്ലിംഗ്ടണ്‍: ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ, രോഗവ്യാപന തീവ്രത കുറയ്ക്കാനും ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ന്യൂസിലാന്‍ഡ്.

Read Also: സാംസംഗ് ഗാലക്സി എഫ്23 5ജി: വിലയും സവിശേഷതയും അറിയാം

ഒമിക്രോണ്‍ ബിഎ.4/5 വകഭേദമാണ് ഇപ്പോള്‍ രാജ്യത്ത് പടരുന്നത്. നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാമ്പത്തിക മാന്ദ്യം തടയുക എന്ന ലക്ഷ്യത്തിലാണ് രാജ്യം. സൗജന്യമായി മാസ്‌ക്കുകളും ദ്രുത ഗതിയിലുള്ള സ്രവപരിശോധനകളും നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ളൂ പടര്‍ന്നതും കോവിഡിന്റെ പുതിയ വകഭേദവും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. 5.1 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 70,000ത്തോളം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. പ്രതിദിനം മൂന്നിരട്ടി ആയതോടെ കേസുകള്‍ 39,000 ത്തിനടുത്തെത്തി. ചൈനയില്‍ പ്രാദേശികമായി മാത്രം 300 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button