KeralaLatest NewsNewsBusiness

ബിസിനസ് ആശയങ്ങളും അനുഭവങ്ങളും എളുപ്പത്തിൽ പങ്കുവയ്ക്കാം, വിബി ടോക്സ് ഉടൻ എത്തും

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറോളം വിബി ടോക്സ് ബിസിനസ് മീറ്റുകൾ നടത്താനാണ് വിബിഎ ലക്ഷ്യമിടുന്നത്

ബിസിനസ് രംഗത്തേക്ക് ചുവടുവയ്ക്കാൻ ആഗ്രഹിക്കുന്ന ചെറുതും വലുതുമായ സംരംഭകർക്കായി പുതിയ പ്ലാറ്റ്ഫോം എത്തുന്നു. പ്രമുഖ സംരംഭക കൂട്ടായ്മയായ വിജയീഭവ അലുമിനിയാണ് പ്ലാറ്റ്ഫോമിന് രൂപം നൽകുന്നത്. വിബി ടോക്സ് ബിസിനസ് എന്ന പേരിലാണ് ഈ പ്ലാറ്റ്ഫോം അറിയപ്പെടുക. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറോളം വിബി ടോക്സ് ബിസിനസ് മീറ്റുകൾ നടത്താനാണ് വിബിഎ ലക്ഷ്യമിടുന്നത്.

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ എല്ലാ സംരംഭകർക്കും വിബിഎയിലൂടെ ബിസിനസ് ആശയങ്ങളും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും പങ്കുവയ്ക്കാൻ സാധിക്കും. ആദ്യ നെറ്റ്‌വർക്കിംഗ് മീറ്റ് കൊച്ചി കടവന്ത്രയിലെ ഹോട്ടൽ ഒലീവ് ഡൗൺടൗണിലാണ് സംഘടിപ്പിക്കുക. പിന്നീട്, കണ്ണൂർ, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലും വിബി ടോക്സ് നടത്തും.

Also Read: സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം മറികടക്കാൻ ജുഡീഷ്യൽ ട്രിബ്യൂണൽ രൂപവത്കരിക്കാൻ ശുപാർശ

shortlink

Related Articles

Post Your Comments

Related Articles


Back to top button