Latest NewsNewsIndiaBusiness

ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്ത, പുതിയ തസ്തികകളിലേക്ക് നിയമനം നടത്താനൊരുങ്ങി ആകാശ എയർ

ട്വിറ്ററിലൂടെയാണ് പുതിയ തൊഴിലവസരങ്ങളെ കുറിച്ച് ആകാശ എയർ പോസ്റ്റ് ചെയ്തിട്ടുള്ളത്

ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ആകാശ എയർ. ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയറിൽ നിരവധി തസ്തികകളിലേക്കാണ് നിയമനം നടത്താൻ ഒരുങ്ങുന്നത്. ഈ മാസം അവസാനത്തോടെയാണ് വിമാനത്തിന്റെ സർവീസുകൾ ആരംഭിക്കുന്നത്.

ട്വിറ്ററിലൂടെയാണ് പുതിയ തൊഴിലവസരങ്ങളെ കുറിച്ച് ആകാശ എയർ അറിയിച്ചിട്ടുള്ളത്. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലാണ് നിയമനങ്ങൾ. ക്യാബിൻ ക്രൂ, എംബിബിഎസ് ഡോക്ടർ, അക്കൗണ്ടന്റ് ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read: രജപക്‌സെ കുടുംബത്തിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് അടുത്തിടെയാണ് ആകാശ എയറിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചത്. കൂടാതെ, ജീവനക്കാർക്കുളള പുതിയ യൂണിഫോമും കമ്പനി പുറത്തിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button