CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

‘പരിഹസിക്കപ്പെടുന്നത് അയാളല്ല, നിങ്ങൾത്തന്നെയാണ്’: വെറുപ്പല്ല, സ്നേഹമാണു പടർത്തേണ്ടതെന്ന് സുസ്മിതയുടെ മുൻ കാമുകൻ

ഡൽഹി: ലളിത് മോദി– സുസ്മിത സെൻ പ്രണയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിന് പിന്നാലെ, സുസ്മിതയുടെ മുൻ കാമുകൻ റോഹ്മാന്റെ വാക്കുകളെ ചുറ്റിപ്പറ്റിയാണു സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായത്. തുടർന്ന്, തന്നെ കളിയാക്കുന്നവർക്ക് എതിരെ റോഹ്‌മാൻ പ്രതികരണവുമായി രാംഗത്ത് വന്നു.

‘നിങ്ങൾക്ക് ആരെയെങ്കിലും നോക്കി പരിഹസിക്കുന്നതിൽ ആശ്വാസം കിട്ടുന്നെങ്കിൽ ചിരിച്ചുകൊള്ളുക. ഒന്നോർക്കുക, പരിഹസിക്കപ്പെടുന്നത് അയാളല്ല, നിങ്ങൾത്തന്നെയാണ്. വെറുപ്പല്ല, സ്നേഹമാണു പടർത്തേണ്ടത്’, ലളിത് മോദിയുമായുള്ള സുസ്മിതയുടെ പ്രണയവിവരം പുറത്തുവന്നപ്പോൾ, തനിക്കെതിരെ ഉയർന്ന പരിഹാസങ്ങൾക്ക് മറുപടിയായി, സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ റോഹ്‌മാൻ വ്യക്തമാക്കി.

ജൂലൈ 17 വരെ ഇ-സേവനങ്ങളിൽ താത്ക്കാലിക തടസം അനുഭവപ്പെടാം: അറിയിപ്പുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി

ബോളിവുഡ് നടി സുസ്മിത സെന്നും ഫാഷൻ മോഡലായ റോഹ്മാനും ഏറെക്കാലം ലിവിങ് റിലേഷനിലായിരുന്നു. സുസ്മിത ദത്തെടുത്ത രണ്ടു പെൺകുട്ടികളും ഇവർക്കൊപ്പമുണ്ടായിരുന്നു. 2021 ഡിസംബറിലാണ് റോഹ്മാനുമായുള്ള ബന്ധം സുസ്മിത അവസാനിപ്പിച്ചത്. ഇതേക്കുറിച്ച് ‘സുഹൃത്തുക്കളായി ബന്ധം തുടങ്ങി. ഇനിയും അങ്ങനെ തുടരും. സ്നേഹം നിലനിൽക്കും’ എന്നായിരുന്നു സുസ്മിത സോഷ്യൽ മീഡിയയിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button