Latest NewsNewsBusiness

മലബാർ ഗോൾഡ്: പുതിയ ഷോറൂം പൂനെയിൽ പ്രവർത്തനമാരംഭിച്ചു

മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദാണ് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം നിർവഹിച്ചത്

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ഇത്തവണ പൂനെയിലാണ് പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ആഗോള വികസന പദ്ധതിയുടെ ഭാഗമായാണ് പൂനെയിലെ ഷോറൂമിന്റെ നിർമ്മാണം. പൂനെയിലെ സതാര റോഡിലാണ് ഷോറൂം സ്ഥിതിചെയ്യുന്നത്. പൂനെയിലെ അഞ്ചാമത്തെ ഷോറൂമാണിത്. കൂടാതെ, മലബാർ ഗോൾഡിന് മഹാരാഷ്ട്രയിൽ മാത്രം 15 ഷോറൂമുകൾ ഉണ്ട്.

മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദാണ് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം നിർവഹിച്ചത്. പൂനെ മേയർ മുരളീധർ മോഹൂ മുഖ്യാതിഥിയായി. ഇദ്ദേഹമാണ് ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തത്. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി അബ്ദുൽസലാം, മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

Also Read: അഗ്നിപഥ്: വിദ്യാർത്ഥിനികളുടെ കരിയർ അനിശ്ചിതത്വത്തിൽ, ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button