News

ലുലു മാളിനെ വിവാദ കേന്ദ്രമാക്കാൻ നീക്കം: കുറ്റക്കാർക്കെതിരെ കർശന നിലപാടുമായി യോഗി ആദിത്യനാഥ്

ലക്നൗ: ലക്നൗവിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച ലുലു മാളിനെ വിവാദ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെ കർശന നിലപാട് സ്വീകരിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തിനെതിരെ കർശനമായ മുന്നറിയിപ്പ് നൽകിയ മുഖ്യമന്ത്രി, കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ജില്ല ഭരണകൂടത്തിന് നിർദ്ദേശം നൽകി.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിലുളള പ്രതിഷേധങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്ത് മതസ്പർദ്ധ വളർത്താനും അരാജകത്വം സൃഷ്ടിക്കാനും ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കണമെന്നും യോഗി ആദിത്യനാഥ് ജില്ല ഭരണകൂടത്തിന് നിർദ്ദേശം നൽകി.

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

‘ലക്നൗവിൽ തുറന്ന ലുലു മാളിനെ രാഷ്ട്രീയ വൈര്യത്തിന്റെ കേന്ദ്രമാക്കാനും, അതിന്റെ പേരിൽ അനാവശ്യ പ്രസ്താവനകൾ ഇറക്കി, പ്രതിഷേധങ്ങൾ സംഘടിപ്പിച്ച്, വഴി തടയാനും ശ്രമം നടക്കുന്നു. ലക്നൗ ഭരണകൂടം ഇതിനെതിരെ കർശന നടപടി തുടരുമ്പോഴും, മതസ്പർദ്ധ വളർത്താനും പ്രശ്നങ്ങളുണ്ടാക്കാനും ചിലർ ശ്രമിക്കുകയാണ്. ലക്നൗ ഭരണകൂടം വിഷയം ഗൗരവമായി കാണണം. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം തെരുവിൽ കൊണ്ടുവരുന്നതും അതിരുകടക്കുന്നതും കർശനമായി നേരിടണം,’ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button