ThiruvananthapuramKeralaNattuvarthaLatest NewsNews

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി : യുവാവ് അറസ്റ്റിൽ

കരകുളം വേങ്കോട് നെയ്യപ്പള്ളി തെക്കുംകര വീട്ടിൽ ഷൈജു എന്ന വിനോദാണ് (37) അറസ്റ്റിലായത്

നെടുമങ്ങാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. കരകുളം വേങ്കോട് നെയ്യപ്പള്ളി തെക്കുംകര വീട്ടിൽ ഷൈജു എന്ന വിനോദാണ് (37) അറസ്റ്റിലായത്. നെടുമങ്ങാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഭാര്യയുടെ അമ്മയെ ഉപദ്രവിക്കുകയും വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത കേസിലാണ് ഇപ്പോൾ പിടിയിലായത്. നെടുമങ്ങാട് സ്റ്റേഷനിൽ പ്രതിക്കെതിരെ 11 കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Read Also : സ്കൂട്ടറിൽ കടത്താൻ ശ്രമം : 20 ലിറ്റർ ചാരായവുമായി 55 കാരൻ എക്സൈസ് പിടിയിൽ

പൊലീസ് ഇൻസ്‌പെക്ടർ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സൂര്യ, ബാസിൽ, റോജോമോൻ, എ.എസ്.ഐ സൈനികുമാരി, സി.പി.ഒമാരായ സൈജു, വിശാക്, ശരത്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button