Latest NewsIndia

‘തിരഞ്ഞെടുപ്പുകൾ എന്നെ ഭയപ്പെടുത്തുന്നില്ല, ഏകീകൃത ഇന്ത്യ സൃഷ്ടിക്കും’: മാർഗരറ്റ് ആൽവ

ഡൽഹി: തിരഞ്ഞെടുപ്പുകൾ തന്നെ ഭയപ്പെടുത്തുന്നില്ലെന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി മാർഗരറ്റ് ആൽവ. പാർലമെന്റ് അംഗങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് പ്രധാനമെന്നും അവർ പറഞ്ഞു.

ജയവും പരാജയവും ജീവിതത്തിന്റെ രണ്ടു ഭാഗങ്ങൾ ആണെന്നും, അതിനാൽ തന്നെ തിരഞ്ഞെടുപ്പുകളെ ഭയക്കില്ലെന്നും അവർ പറഞ്ഞു. വിവിധ പാർട്ടികളിലെ പാർലമെന്റ് അംഗങ്ങളുടെ വിശ്വാസം നേടിയെടുക്കുമെന്നും അതു മുഖേന താനൊരു ഏകീകൃത ഇന്ത്യ സൃഷ്ടിച്ചെടുക്കുമെന്നും മാർഗരറ്റ് പ്രഖ്യാപിച്ചു. താൻ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും, സംയുക്ത പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാവാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

Also read: നാലാം റൗണ്ടും വിജയിച്ചു: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തോടടുത്ത് ഇന്ത്യൻ വംശജനായ ഋഷി സുനക്

1942-ൽ മംഗലാപുരത്ത് പാസ്കലിന്റെയും എലിസബത്ത് നസറത്തിന്റെയും മകളായി ജനിച്ച മാർഗരറ്റ് ആൽവ, മംഗളൂരു, കോയമ്പത്തൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി, മൗണ്ട് കാർമൽ കോളേജിൽ നിന്ന് ബിഎ ബിരുദവും സർക്കാർ ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. പിന്നീട് മൈസൂർ സർവ്വകലാശാല അവർക്ക് ഡി.ലിറ്റ് ഓണററി ബിരുദം നൽകി ആദരിച്ചു

shortlink

Post Your Comments


Back to top button