Latest NewsKeralaNewsIndia

ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്താന്‍ നിർദ്ദേശിച്ച സമിതിയില്‍ കെ.എന്‍ ബാലഗോപാലും ഉണ്ട്: നിർമലാ സീതാരാമൻ

ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്താമെന്ന നിർദ്ദേശം സംസ്ഥാനങ്ങള്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പാക്കറ്റിലുള്ള അരിയും തൈരുമുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്താന്‍ പ്രതിപക്ഷം ഭരിക്കുന്നതടക്കമുള്ള സംസ്ഥാനങ്ങൾ കൈകോർത്ത് തീരുമാനിച്ച കാര്യമാണെന്ന് നിർമലാ സീതാരാമൻ വ്യക്തമാക്കി. നിരക്ക് ഏകീകരണം സംബന്ധിച്ച മന്ത്രിതല സമിതിയുടെ നിര്‍ദ്ദേശങ്ങളെ യോഗത്തില്‍ പങ്കെടുത്ത എല്ലാ സംസ്ഥാന ധനമന്ത്രിമാരും പിന്തുണച്ചുവെന്ന് ധനമന്ത്രി ട്വീറ്റ് ചെയ്തു. കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതിയില്‍ കേരളവും അംഗമായിരുന്നു.

കഴിഞ്ഞമാസം ചണ്ഡീഗഢില്‍ ചേര്‍ന്ന 47-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഒരു സംസ്ഥാനവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കുന്നു. മന്ത്രിതല സമിതിയുടെ നിർദ്ദേശം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും അംഗീകരിക്കുകയായിരുന്നു. ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം, തമിഴ്നാട്, പഞ്ചാബ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും അനുകൂല നിലപാടായിരുന്നു അന്ന് സ്വീകരിച്ചിരുന്നത്.

Also Read:പള്‍സര്‍ സുനിയെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

ഗോതമ്പ്, പയർവർഗ്ഗങ്ങൾ, അരി, ചോളം എന്നിവയുൾപ്പെടെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കളെയും ചരക്ക് സേവന നികുതിയിൽ നിന്ന് (ജി.എസ്.ടി) ഒഴിവാക്കിയിട്ടുണ്ടെന്നും ജി.എസ്.ടി കൗൺസിൽ വ്യക്തമാക്കി. മുൻകൂട്ടി പാക്ക് ചെയ്തതും മുൻകൂട്ടി ലേബൽ ചെയ്തതും ബ്രാൻഡ് ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കൾക്കുള്ള ജി.എസ്.ടി നിരക്ക് ഉണ്ടാകുന്ന മാറ്റങ്ങളും ധനമന്ത്രി തന്റെ ട്വീറ്റിലൂടെ വിശദീകരിച്ചു.

‘അടുത്തിടെ, ജിഎസ്ടി കൗൺസിൽ അതിന്റെ 47-ാമത് യോഗത്തിൽ പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, മൈദ, മുതലായ നിർദ്ദിഷ്‌ട ഭക്ഷ്യവസ്തുക്കൾക്ക് ജി.എസ്.ടി ചുമത്തുന്നതിനായുള്ള നിർദ്ദേശം പുനഃപരിശോധിക്കാൻ ശുപാർശ ചെയ്തു. ഇതിനെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ പ്രചരിപ്പിച്ചിട്ടുണ്ട്’, ധനമന്ത്രി ട്വീറ്റ് ചെയ്തു.

ഇതാദ്യമായല്ല ഇത്തരം ഭക്ഷണ സാധനങ്ങൾക്ക് നികുതി ചുമത്തുന്നതെന്ന് അവർ വിശദീകരിച്ചു. ജിഎസ്ടിക്ക് മുമ്പുള്ള ഭരണത്തിൽ സംസ്ഥാനങ്ങൾ ഭക്ഷ്യധാന്യത്തിൽ നിന്ന് ഗണ്യമായ വരുമാനം നേടിയിരുന്നു. പർച്ചേസ് ടാക്‌സ് ഇനത്തിൽ പഞ്ചാബ് മാത്രം 2000 കോടി രൂപയിലധികം ഭക്ഷ്യധാന്യത്തിൽ നിന്ന് ശേഖരിച്ചു. ഉത്തർപ്രദേശ് 700 കോടി സമാഹരിച്ചുവെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button