Latest NewsKeralaIndia

‘വിചാരണ അട്ടിമറിച്ചേക്കും’: സ്വ‍ർണ്ണക്കള്ളക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഇ ഡി സുപ്രീംകോടതിയിൽ

കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ ഡി. സുപ്രീം കോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തു. കേസ് ബാംഗ്ലൂരിലേക്ക് മാറ്റണമെന്നാണ് ഇ ഡിയുടെ ആവശ്യം. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് നിലവിൽ കേസ് പരി​ഗണിക്കുന്നത്. എം ശിവശങ്കർ ഉൾപെട്ട കേസാണ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്.

ധന – നിയമ മന്ത്രാലയങ്ങളുമായുള്ള ചർച്ചക്ക് ശേഷമാണ് ഇഡിയുടെ നീക്കം. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രത്തിന് ആശങ്ക. വിചാരണ അട്ടിമറിക്കാൻ ശ്രമമുണ്ടായേക്കുമെന്നും സർക്കാർ വൃത്തങ്ങൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button