Latest NewsUAENewsInternationalGulf

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ

അബുദാബി: പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിലൂടെയും മറ്റും സമാഹരിക്കുന്നവർക്കും, പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന ശിക്ഷ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ‘ഈ രാജ്യത്ത് ഒരു മാറ്റത്തിന്റെ ആവശ്യകതയുണ്ട്, മാറ്റം കൊണ്ടുവരാൻ ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കും’: റോബർട്ട് വാദ്ര

ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് കുറഞ്ഞത് ആറ് മാസം വരെ തടവും, പരമാവധി ഒരു ദശലക്ഷം ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. പ്രായപൂർത്തിയാകാത്തവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അശ്ലീല ദൃശ്യങ്ങൾ, സാമൂഹിക സദാചാര ബോധങ്ങൾക്കെതിരെ നിൽക്കുന്ന ദൃശങ്ങൾ, വീഡിയോ, സന്ദേശങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ നിർമ്മിക്കുക, പ്രസിദ്ധീകരിക്കുക, പ്രചരിപ്പിക്കുക, പ്രദർശിപ്പിക്കുക, കൈവശം സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തികൾക്കെല്ലാം ശിക്ഷ ലഭിക്കും.

രാജ്യത്ത് ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള 34/ 2021 ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 1, 36 എന്നിവ പ്രകാരം, ഇത്തരം പ്രവർത്തികൾക്ക് ശിക്ഷിക്കപ്പെടുന്നവർക്ക് ചുരുങ്ങിയത് ആറ് മാസം വരെ തടവും, ഒന്നരലക്ഷം ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കുന്നതാണെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: ലോകത്തെ ശതകോടീശ്വരന്മാരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ നാലാം സ്ഥാനം നേടി വ്യവസായ പ്രമുഖനായ ഗൗതം അദാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button